ബിന്ദുവിന്റെ മകളെ മന്ത്രി വീണാ ജോർജ് സന്ദർശിച്ചു

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ അപകടത്തിൽ മരണമടഞ്ഞ ബിന്ദുവിന്റെ മകളെ മന്ത്രി വീണാ ജോർജ് സന്ദർശിച്ചു. സർജറി കഴിഞ്ഞ് തുടർ ചികിത്സയിൽ കഴിയുന്ന മകളുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു. ആരോഗ്യനില സംബന്ധിച്ച് ഡോക്ടർമാരുമായി ആശയവിനിമയം നടത്തി.
ഇതോടൊപ്പം അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയേയും കണ്ടു. ഇരു കുടുംബങ്ങളിലെ അംഗങ്ങളുമായും ആശയവിനിമയം നടത്തിയെന്നും മന്ത്രി പറഞ്ഞു









0 comments