ad
Deshabhimani

എസ്‌യുസിഐയുടെ നാവായി കേരളത്തിലെ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ മാറി

veena george niyamasabha
വെബ് ഡെസ്ക്

Published on Mar 04, 2025, 11:27 AM | 1 min read

തിരുവനന്തപുരം: എസ്‌യുസിഐയുടെ നാവായി കേരളത്തിലെ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ മാറിയത് കേരളത്തിന്റെ ഗതികേടാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. എസ്‌യുസിഐയുടെ നിലപാടാണോ ഐഎൻടിയുസിക്ക് ഉള്ളതെന്നും മന്ത്രി ചോദിച്ചു. അതെങ്കിലും പരിശോധിച്ചിട്ട് വരാൻ പ്രമേയ അവതാരകൻ തയ്യാറാകണമായിരുന്നുവെന്നും മന്ത്രി വിമർശിച്ചു.


കേന്ദ്ര സ്‌കീം പ്രഖ്യാപിച്ചപ്പോൾ കേരളത്തിൽ അധികാരത്തിൽ ഉണ്ടായിരുന്നത് യുഡിഎഫാണ്. വീണ്ടും യുഡിഎഫ് കേരളത്തിൽ അധികാരത്തിൽ വന്നിരുന്നു. തൊഴിൽ നിയമത്തിൽ ആശമാരെ കൊണ്ടുവരണമെന്ന് അവർ എപ്പോഴെങ്കിലും ആവശ്യപ്പെട്ടിരുന്നോയെന്നും മന്ത്രി ചോദിച്ചു.


ആയിരം രൂപയിൽ ആശമാരുടെ ഓണറേറിയം വർധിപ്പിക്കുമെന്ന് എൽഡിഎഫ് സർക്കാർ പറഞ്ഞിട്ടുണ്ടെങ്കിൽ അത് നടപ്പാക്കാനും അറിയാം. അതുകൊണ്ടുതന്നെയാണ് ഓണറേറിയം 7000 രൂപയാക്കി വർധിപ്പിച്ചത്. അത് ഇനിയും വർധിപ്പിക്കണം എന്നത് തന്നെയാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.



ആശമാരുമായി വിശദമായി സർക്കാർ ചർച്ച നടത്തിയിരുന്നു. സിക്കിമ്മിൽ ഓണറേറിയം നൽകുന്നത് 6000 രൂപ മാത്രം. ഏറ്റവും ഉയർന്ന വേതനം കേരളത്തിൽ തന്നെയാണ് ലഭിക്കുന്നത്. പ്രതിപക്ഷം സഭയെ തെറ്റിദ്ധരിപ്പിക്കരുത്. വീട്ടിൽ വന്നപ്പോൾ അധിക്ഷേപിച്ചു എന്നുള്ള ആക്ഷേപത്തിയ എസ്യുസിഐടെ നേതാവ് പറഞ്ഞ അതേ കള്ളമാണ് പ്രമേയ അവതാരകനും പറഞ്ഞത്.


വ്യക്തിപരമായ അധിക്ഷേപമാണ് തനിക്കെതിരെ അവർ നടത്തിയത്. അതിനെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. ഓരോ വർഷം പിന്നിട്ടു വൈകിയാണ് യുഡിഎഫ് സർക്കാർ ഓണറേറിയം ആശമാർക്ക് നൽകിയിരുന്നതെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home