കോവിഡ് മരണനിരക്കിലെ കൃത്യത
തെളിഞ്ഞത് കേരളത്തിന്റെ സുതാര്യത : വീണാ ജോർജ്

രാജ്യത്ത് കൃത്യമായി കോവിഡ് മരണങ്ങൾ കണക്കാക്കിയത് കേരളമാണെന്ന കേന്ദ്രസർക്കാർ റിപ്പോർട്ട് സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയിലെ സുതാര്യത വ്യക്തമാക്കുന്നുവെന്ന് മന്ത്രി വീണാ ജോർജ്.
ശാസ്ത്രീയ മാനദണ്ഡപ്രകാരമാണ് ഓരോ മരണവും റിപ്പോർട്ട് ചെയ്തത്. കേരളത്തിന്റെ ആരോഗ്യ സംവിധാനത്തിന്റെ കാര്യക്ഷമതയാണിത്. നമ്മൾ രോഗം കണ്ടുപിടിക്കുന്നുണ്ട്. കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ മികവാണ് ഇതെന്നും മന്ത്രി മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.









0 comments