Deshabhimani

print edition ടീം ബഡായി 
പലവഴിക്ക്

a
വെബ് ഡെസ്ക്

Published on Oct 04, 2026, 01:30 AM | 1 min read

തിരുവനന്തപുരം: തെരഞ്ഞെടുപ്പുവേളയിൽ വി ഡി സതീശൻ ആവർത്തിച്ചുപറഞ്ഞ ‘ടീം യുഡിഎഫ്‌’ ഇപ്പോൾ കൺവീനറുടെ വാക്കുകൾ കടമെടുത്താൽ ‘ബഡായി ടീം.’ യുഡിഎഫ് അധികാരത്തിലേറി നാലുമാസത്തെ കാഴ്‌ചയാണിത്‌. തെരഞ്ഞെടുപ്പുഫലം വന്നാൽ മിനിറ്റുകൾക്കകം മുഖ്യമന്ത്രി എന്നായിരുന്നു പ്രഖ്യാപനം.


ജനം കാത്തിരുന്നത്‌ 14 ദിവസം. ഡൽഹിയിലും തിരുവനന്തപുരത്തും മാരത്തൺ ചർച്ച. ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണ കെ സി വേണുഗോപാലിന്‌. ചെന്നിത്തല രണ്ടാമത്‌. പ്രഖ്യാപനം വന്നപ്പോൾ ഒന്നാമനെയും രണ്ടാമനെയും വെട്ടി സതീശൻ മുഖ്യമന്ത്രി. മന്ത്രിസഭയിൽ ചേരില്ലെന്ന്‌ വ്യക്തമാക്കിയ ചെന്നിത്തല‍, ഒടുവിൽ ആഭ്യന്തരവകുപ്പ്‌ കിട്ടിയപ്പോൾ വഴങ്ങി.


നിയമനങ്ങൾ കൈപ്പിടിയിൽ


മന്ത്രിമാരെ നിശ്‌ചയിച്ചപ്പോൾ സതീശൻപക്ഷത്തെ വെട്ടി വേണുഗോപാൽ തിരിച്ചടിച്ചു. 12 കോൺഗ്രസ്‌ മന്ത്രിമാരിൽ ഒമ്പതും വേണുഗോപാൽ പക്ഷക്കാർ. ചാണ്ടി ഉമ്മനും വി ടി ബൽറാമും കുഴൽനാടനും അൻവർ സാദത്തും ഐ സി ബാലകൃഷ്‌ണനും എ വിൻസന്റും പുറത്ത്‌. വകുപ്പുകളെ ചൊല്ലി ഘടകകക്ഷികൾ ഏറ്റുമുട്ടി.


ഉന്നതവിദ്യാഭ്യാസം വിട്ടുനൽകില്ലെന്ന്‌ പറഞ്ഞ ലീഗ്‌ ഒടുവിൽ ഫിഷറീസിൽ വഴങ്ങി. രണ്ട്‌ മന്ത്രിസ്ഥാനം ചോദിച്ച കേരള കോൺഗ്രസിനെ ഒന്നിലൊതുക്കി. ലീഗിൽ പൊതുമരാമത്തിനുവേണ്ടി അടി. ഭരണം തുടങ്ങിയപ്പോൾ വി ഡി സതീശൻ പിടിമുറുക്കി. ഐപിഎസ്‌‍, ഐഎഎസ്‌ നിയമനങ്ങൾ ഏകപക്ഷീയമാക്കി. പൊലീസിൽ ചെന്നിത്തലയുടെ നിർദേശങ്ങൾപോലും സതീശൻ അംഗീകരിച്ചില്ല.


പിഎം ശ്രീയെ ചെറുക്കാൻ ആദ്യം ലീഗ്‌ ശ്രമിച്ചെങ്കിലും സതീശൻ കണ്ണുരുട്ടിയതോടെ മലക്കംമറിഞ്ഞു. ബക്കാഡി കമ്പനിക്കുവേണ്ടി വീര്യംകുറഞ്ഞ മദ്യത്തിന്‌ ബജറ്റിൽ പ്രഖ്യാപിച്ച ഇളവ്‌, എക്‌സൈസ്‌ വകുപ്പ്‌ അറിയാതെയാണെന്ന്‌ മന്ത്രി ലിജു പരസ്യമായി പറഞ്ഞു. ചെന്നിത്തല ലിജുവിനൊപ്പംനിന്നു. പിന്തുണച്ച്‌ വേണുഗോപാലെത്തി. നിയമസഭയിൽ മുഖ്യമന്ത്രി പരസ്യമായി അവഹേളിച്ചതിന്റെ ക്ഷീണം കുട്ടനാട്‌ എംഎൽഎയ്‌ക്ക്‌ ഇനിയും മാറിയിട്ടില്ല. മുഖ്യമന്ത്രി പ്രവർത്തനശൈലി മാറ്റണമെന്ന ആവശ്യം കോൺഗ്രസ്‌ മന്ത്രിമാർക്കും ചില ഘടകകക്ഷികൾക്കുമുണ്ടെങ്കിലും യുഡിഎഫ്‌ യോഗം ചേരാത്തത്‌ പ്രതിസന്ധിയാണ്.


​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home