ഭീഷണി സിമി റോസ് ബെല്ലിന്റെ പരാതിയിൽ സതീശന് നോട്ടീസ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനും സഹോദരനുമടക്കമുള്ള സംഘത്തിൽനിന്ന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് സിമി റോസ് ബെല്‍ ജോണ്‍ നല്‍കിയ ഹര്‍ജിയില്‍ സതീശന് ഹൈക്കോടതി നോട്ടീസ് അയച്ചു. സതീശന്റെ സഹോദരന്‍ വി ഡി അജയകുമാറിനോടും വിശദീകരണം തേടി.
മകനെയും സഹപ്രവര്‍ത്തകനെയും നേരത്തെ ആക്രമിച്ചിരുന്നെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. കോണ്‍ഗ്രസില്‍ പവര്‍ലോബി ഉണ്ടെന്നും ഇഷ്ടമുള്ളവര്‍ക്കുമാത്രമേ പാര്‍ടിയില്‍ സ്ഥാനമാനം ലഭിക്കൂ എന്നും സിമി മുമ്പ് ആരോപിച്ചിരുന്നു.
വി ഡി സതീശന്‍ അടക്കമുള്ളവര്‍ക്കെതിരെ ആരോപണങ്ങളും ഉന്നയിച്ചതോടെ, എഐസിസി അംഗമായിരുന്ന സിമിയെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കുകയായിരുന്നു.










0 comments