'ഹെലികോപ്റ്ററിൽ പോയത് നിക്ഷേപക ഗ്രൂപ്പിനെ കാണാൻ'; പേരുപറയാതെ തടിയൂരി മുഖ്യമന്ത്രി

തിരുവനന്തപുരം: സർക്കാർ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിൽ എറണാകുളത്ത് പോയത് ഭാര്യ പിതാവിനെ കാണാൻ അല്ലെന്നും മറിച്ച് ഏതോ നിക്ഷേപക ഗ്രൂപ്പിനെ കാണാനും ആണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. എന്നാൽ വ്യക്തത വരുത്താനെങ്കിലും നിക്ഷേപക ഗ്രൂപ്പിന്റെ പേര് പറയാൻ ആവശ്യപ്പെട്ടപ്പോൾ അതെന്തിനാണ് നിങ്ങളോട് പറയുന്നത് എന്നായിരുന്നു മറുപടി.
വന്ദേഭാരത്തിൽ പോകാൻ ടിക്കറ്റ് എടുത്തതാണെന്നും അവർക്ക് അത്യാവശ്യത്തെ ഉണ്ടെന്ന് പറഞ്ഞപ്പോൾ ഹെലികോപ്റ്റർ എടുക്കുകയായിരുന്നു എന്നുമാണ് മുഖ്യമന്ത്രിയുടെ ന്യായീകരണം. കേരളത്തിൽ പ്രളയസമാനമായ സാഹചര്യം തുടങ്ങിയപ്പോൾ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനും പകരം മുഖ്യമന്ത്രി ലീഗ് നേതാവിന്റെ വീട്ടിൽ സൽക്കാരത്തിലായിരുന്ന വിഷയത്തിൽ മാധ്യമങ്ങൾക്ക് പരിഹാസമായിരുന്നു മറുപടി.
കേരളത്തിൽ വെള്ളക്കെട്ടുണ്ടായാൽ താൻ ഭക്ഷണം കഴിക്കാൻ പാടില്ലേ എന്നും, തെറ്റുപറ്റിയതാണ്, ഇനി ഭക്ഷണം കഴിക്കില്ല എന്നും ആയിരുന്നു മറുപടി. കൃത്യമായ മുന്നറിയിപ്പ് കൊടുക്കാത്തതിന് ജനങ്ങൾ പ്രതിഷേധത്തിലാണ്, എന്നാൽ ഈ വിഷയത്തിലും ഉരുണ്ടുകളിക്കുകയായിരുന്നു മുഖ്യമന്ത്രി. കൃത്യമായ ഏകോപനം യാത്രാമധ്യേ നടത്തിയെന്നും പ്രളയം നിയന്ത്രണവിധേയമാണ് എന്നും ആയിരുന്നു വിഷയത്തിൽ മുഖ്യമന്ത്രിയുടെ മറുപടി.










0 comments