മുഖ്യമന്ത്രിക്ക് നാല് ഡ്രൈവർമാർ

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന് നാല് ഡ്രൈവർമാരെയും രണ്ട് ഓഫീസ് അറ്റൻഡന്റുമാരെയുംകൂടി നിയമിച്ച് പൊതുഭരണവകുപ്പ് ഉത്തരവിറക്കി. ഇ എം ഷാജഹാൻ, കെ എസ് ജയിംസ്, എ എ അജ്മൽ, വി ബിജു എന്നിവരാണ് ഡ്രൈവർമാർ. എം എസ് നിസാർ, വി എം അൻസാർ എന്നിവരാണ് ഓഫീസ് അറ്റൻഡന്റുമാർ. മുഖ്യമന്ത്രിക്ക് 20 പേഴ്‌സണൽ സ്റ്റാഫുമാരെ നിയമിച്ച് നേരത്തെ ഉത്തരവിറക്കിയിരുന്നു.










0 comments