ad
Deshabhimani

print edition കരിമണൽ ഖനന കൊള്ള: പിന്മാറില്ലെന്ന്‌ സതീശൻ; ഡീൽ ഉറപ്പായി

V D Satheesan Profile HD
വെബ് ഡെസ്ക്

Published on Jun 25, 2026, 12:48 AM | 1 min read

തിരുവനന്തപുരം: തീരമേഖലയിൽ വൻ പ്രത്യാഘാതം സൃഷ്‌ടിക്കുന്ന കരിമണൽ കൊള്ളയുമായി മുന്നോട്ടെന്ന്‌ യുഡിഎഫ്‌ സർക്കാർ നടപടികള്‍ വ്യക്തമാക്കുന്നു. ‘നിയോ കേരള മോഡ’ലെന്ന പേരിൽ സ്വകാര്യ പങ്കാളിത്തത്തോടെ പുതിയ വികസന മോഡലാണ്‌ ലക്ഷ്യമെന്ന്‌ മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ ന്യായീകരിച്ചത്‌. ശക്തമായ വിമർശനം ഉയർന്നിട്ടും പദ്ധതിയിൽനിന്ന്‌ യുടേണ്‍ ഉണ്ടാകില്ലെന്ന പ്രസ്‌താവന കരിമണൽ ലോബിയുമായുണ്ടാക്കിയ ഡീൽ തുറന്നുകാട്ടുന്നു.

കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ ധാതുഇടനാഴി സംബന്ധിച്ച്‌ അവതരിപ്പിച്ച നിർദേശം നടപ്പാക്കാൻ ലക്ഷ്യമിട്ടത്‌ പൊതുമേഖലയുടെ സഹകരണത്തോടെയാണ്‌. വിഴിഞ്ഞം തുറമുഖത്തുനിന്ന്‌ ചവറയെയും കൊച്ചിയെയും ബന്ധിപ്പിക്കുന്ന അപൂർവ ധാതു ഇടനാഴിയാണ്‌ എൽഡിഎഫ്‌ സർക്കാർ വിഭാവനം ചെയ്‌തത്‌. ബഹിരാകാശ ഗവേഷണം, പ്രതിരോധം തുടങ്ങിയ മേഖലകളിൽ ആവശ്യമായ തോറിയം, സ്‌കാൻഡിയം തുടങ്ങിയ അപൂർവ ധാതുമൂലകങ്ങൾ ലഭ്യമാക്കാനാണ്‌ ലക്ഷ്യമിട്ടത്‌.

എന്നാൽ, യുഡിഎഫ്‌ സർക്കാർ പ്രഖ്യാപിച്ച സതേൺ കേരള ഇക്കണോമിക് കോറിഡോറും റെയർ എർത്ത് ആൻഡ് ക്രിട്ടിക്കൽ മിനറൽസ് കോറിഡോറും പൂർണമായും കുത്തകകൾക്ക്‌ വിഹരിക്കാൻ അവസരം നൽകുന്നതാണ്‌. പൊതുമേഖലാ സ്ഥാപനങ്ങളെ ഒഴിവാക്കി സ്വകാര്യമൂലധനം മാത്രമാണ് ലക്ഷ്യമിടുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home