Deshabhimani

മുഖ്യമന്ത്രിയുടെ ഹെലികോപ്‌റ്റർ യാത്ര: ചെലവ്‌ സ്വകാര്യ ആശുപത്രി വക

helicopter crash
avatar
സ്വന്തം ലേഖകൻ

Published on Nov 29, 2026, 02:21 AM | 1 min read

തിരുവനന്തപുരം : മുഖ്യമന്ത്രി വി ഡി സതീശൻ വെള്ളിയാഴ്‌ച നടത്തിയ ഹെലികോപ്‌റ്റർ യാത്രാച്ചെലവ്‌ നൽകിയത്‌ സ്വകാര്യ ആശുപത്രി. ആസ്‌റ്റർ മിംസ്‌ നഴ്‌സിങ്‌ അക്കാദമിയുടെ ഉദ്‌ഘാടനത്തിനാണ്‌ മുഖ്യമന്ത്രി കൊച്ചിയിൽനിന്ന്‌ ഹെലികോപ്‌റ്ററിൽ മലപ്പുറത്തേക്ക്‌ പോയത്‌. ഹെലികോപ്‌റ്ററിന്റെ ചെലവ്‌ പൂർണമായി നൽകിയത്‌ തങ്ങളാണെന്ന്‌ ആസ്‌റ്റർ മിംസ്‌ അക്കാദമി വ്യക്തമാക്കി. ഉദ്‌ഘാടനത്തിനെത്താമെന്ന്‌ മുഖ്യമന്ത്രി സമ്മതിക്കുകയും ഒരുക്കങ്ങൾ നടത്തുകയും ചെയ്‌തിരുന്നു.

എന്നാൽ, രാഷ്ട്രപതി കൊച്ചിയിലെത്തുന്നതിനാൽ പങ്കെടുക്കാൻ കഴിയില്ലെന്ന്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു. തുടർന്നാണ്‌ മിംസ്‌ അക്കാദമി ഹെലികോപ്‌റ്റർ ഏർപ്പാടാക്കിയത്‌. കഴിഞ്ഞ സർക്കാർ വാടകയ്‌ക്കെടുത്ത ചിപ്‌സൻ എവിയേഷന്റെ ഹെലികോപ്‌റ്ററിലാണ്‌ സതീശൻ യാത്ര ചെയ്‌തത്‌. കൊച്ചിയിൽനിന്ന്‌ മലപ്പുറം വാഴയൂർ, കൊയിലാണ്ടി, വയനാട്‌ പൂക്കോട്‌, കൽപ്പറ്റ എന്നിവിടങ്ങളിലാണ്‌ എത്തിയത്‌. ഇതിൽ ഉദ്‌ഘാടനത്തിനു പുറമെ പാർടി പരിപാടികളുമുണ്ടായിരുന്നു. സർക്കാരുമായി ചിപ്‌സൻ ഏവിയേഷനുള്ള കരാർ കാലാവധി സെപ്‌തംബർ 19ന്‌ അവസാനിച്ചിരുന്നു.|

ഇതു പുതുക്കാനുള്ള ആഭ്യന്തരവകുപ്പിന്റെ ശുപാvd satheesan , helicoipter ർശ മുഖ്യമന്ത്രി തള്ളിയിരുന്നു. ​നേരത്തെ കേളചന്ദ്ര ഏവിയേഷന്റെ എംബ്രയർ ഫിനോം 100 ചാർട്ടേഡ്‌ വിമാനത്തിൽ സതീശൻ മലപ്പുറത്ത്‌ പോയതും വിവാദമായിരുന്നു. യാത്രയുടെ ചെലവായ 19.88 ലക്ഷം രൂപ നൽകിയ സ്‌പോൺസറുടെ വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ദിവസം ചാർട്ടേഡ്‌ വിമാനത്തിൽ മുഖ്യമന്ത്രി പുട്ടപർത്തിയിലും പോയി
്രുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home