ad
Deshabhimani

വർക്കലയിൽ വയോധികരായ സ്ത്രീയും പുരുഷനും വീടിനുള്ളിൽ തീക്കൊളുത്തി മരിച്ച നിലയിൽ

Varkala.jpg

ഓമന, സുകുമാരൻ

വെബ് ഡെസ്ക്

Published on Jun 30, 2026, 06:17 PM | 1 min read

വർക്കല: തിരുവനന്തപുരം വർക്കലയ്ക്ക് സമീപം വയോധികരെ വീടിനുള്ളിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. വർക്കല ചേന്നൻകോട് ഒറ്റൂരിലാണ് ദാരുണമായ സംഭവം. ചേന്നൻകോട് സ്വദേശികളായ സുകുമാരൻ (87), ഓമന (81) എന്നിവരാണ് മരിച്ചത്.


ഓമനയുടെ ഭർത്താവിന്റെ സഹോദരനാണ് മരിച്ച സുകുമാരൻ. ഓമനയുടെ ഭർത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ഇരുവരും ഒരുമിച്ചായിരുന്നു ഈ വീട്ടിൽ താമസിച്ചിരുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ വീടിനുള്ളിൽ നിന്നും കനത്ത പുക വരുന്നത് കണ്ട് സമീപവാസികൾ ഓടിയെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.


ഉടൻ തന്നെ നാട്ടുകാർ ഫയർഫോഴ്സിനെയും കല്ലമ്പലം പൊലീസിനെയും വിവരമറിയിച്ചു. ഇരുവർക്കും മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് രാവിലെയും ഇരുവരും സാധനങ്ങൾ വാങ്ങിക്കുന്നതിനായി പുറത്തുപോയിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.


സമീപത്തുള്ള ഒരു പെൺകുട്ടിയാണ് ഇവർക്ക് പതിവായി ആഹാരം തയ്യാറാക്കി നൽകിയിരുന്നത്. മരണത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. കല്ലമ്പലം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home