ad
Deshabhimani

വന്ദേഭാരത് ജനങ്ങളുടെ നികുതിപണം; ഗണഗീതം ശാഖയിൽ മതി: വി കെ സനോജ്

V K SANOJ VANDE BHARAT
വെബ് ഡെസ്ക്

Published on Nov 08, 2025, 01:14 PM | 1 min read

തിരുവനന്തപുരം: വന്ദേഭാരത് നിർമിച്ചത് ജനങ്ങളുടെ നികുതിപണംകൊണ്ടാണെന്നും ഗണഗീതം ശാഖയിൽ പാടിയാൽ മതിയെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. എറണാകുളത്ത് വന്ദേഭാരത് ട്രെയിൻ ഉദ്ഘാടനത്തിന്റെ ഭാഗമായി ആർഎസ്എസിന്റെ ഗണഗീതം ആലപിച്ച് അത് റെയിൽവേയുടെ ഔദ്യോഗിക പേജിലൂടെ പങ്കുവച്ചിരുന്നു. ഈ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ഡിവൈഎഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.


രാജ്യമാകെ വർഗ്ഗീയ വിദ്വേഷത്തിൻ്റെ വിഷവിത്തുകൾ പാകുന്ന ആർഎസ്എസിന്റെ ഗണഗീതം ഒരു പൊതുസംവിധാനത്തിന്റെ ഭാഗമായുള്ള ട്രെയിൻ ഉദ്ഘാടനത്തിൽ ആലപിച്ച് അത് റെയിൽവേയുടെ ഔദ്യോഗിക പേജിൽ പങ്കുവച്ചു. ഇത് ഭരണഘടന മതനിരപേക്ഷ കാഴ്ചപ്പാടിന് വിരുദ്ധമാണ്. രാഷ്ട്രീയ മത സാമുദായിക പക്ഷപാതിത്വത്തോടു കൂടി പൊതു സ്ഥാപനങ്ങളെ ഉപയോഗിക്കുന്നത് ഭരണഘടന നിർദേശങ്ങളുടെ ലംഘനമാണ്.



പൊതു സ്ഥാപനങ്ങൾ ആർഎസ്എസ് വത്കരിക്കുന്ന കേന്ദ്രസർക്കാറിന്റെ നടപടിയുടെ തുടർച്ചയായാണ് ആർഎസ്എസിന്റെ ഗണഗീതം പൊതുപരിപാടികളിൽ ഉപയോഗിക്കുന്നത്. മതനിരപേക്ഷതയെയും ഭരണഘടനയെയും അംഗീകരിക്കാത്ത ആർഎസ്എസിനെ ഇത്തരത്തിൽ വെള്ളപൂശാനുള്ള ശ്രമങ്ങൾ ചെറുക്കപ്പടണമെന്ന് ഡിവൈഎഫ്ഐ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ആർഎസ്എസ് ഗണഗീതത്തിന് പൊതുമുഖം നൽകാനുള്ള റെയിൽവേയുടെ നടപടിക്കെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് ശക്തമായ പ്രതിഷേധം അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home