ad
Deshabhimani

കാമുകി ഉപേക്ഷിച്ചു; ദുഃഖം താങ്ങാനാവാതെ വന്ദേഭാരതിന് കല്ലെറിഞ്ഞ് രോഷം, അറസ്റ്റ്

Heart Break

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Mar 19, 2026, 05:46 PM | 1 min read

കൊച്ചി: പ്രണയനൈരാശ്യത്തിൽ വന്ദേഭാരതിന് കല്ലെറിഞ്ഞ് രോഷം തീർത്ത 18കാരൻ അറസ്റ്റിൽ. മാർച്ച് 7ന് രാത്രി 7.10ഓടെ നെടുമ്പാശേരിയ്ക്ക് സമീപം തിരുവനന്തപുരം - മംഗലാപുരം വന്ദേഭാരത് കടന്നു പോകുമ്പോഴായിരുന്നു കല്ലേറുണ്ടായത്. വന്ദേഭാരതിന്റെ സി 9 കോച്ചിന്റെ ജനാലയുടെ ലാമിനേറ്റഡ് ചില്ലിന് പൊട്ടലുണ്ടായി.


രണ്ടാഴ്ചത്തെ അന്വേഷണത്തിലൊടുവിലാണ് യുവാവിനെ പിടികൂടിയത്. പ്രണയബന്ധം തകർന്നതിന്റെ കടുത്ത നിരാശയിലാണ് കല്ലേറ് നടത്തിയതെന്ന് പ്രതി കുറ്റസമ്മതം നടത്തി. ട്രെയിനിന് കല്ലെറിയുന്നതിന് മുൻപേ പ്രതി സ്വന്തം ഫോൺ എറിഞ്ഞ് തകർത്തിരുന്നു. കാമുകി വേർപിരിഞ്ഞ ദുഖം സഹിക്കാനാകാതെ റെയിൽവേ ട്രാക്കിന് സമീപം ഇരിക്കുമ്പോഴാണ് ട്രെയിൻ വരുന്നത് കണ്ടത്.


തുടർന്ന് മൂന്ന് തവണ കല്ലേറ് നടത്തി. രാത്രി നടന്ന സംഭവത്തിന്റെ സി.സി ടിവി ദൃശ്യങ്ങൾ വന്ദേഭാരതിന്റെ കോച്ചിന് പുറത്തുള്ള ക്യാമറയിൽ നിന്ന് ആർ.പി.എഫിന് ലഭിച്ചെങ്കിലും കല്ലെറിയുന്ന വ്യക്തിയുടെ രൂപം വ്യക്തമായിരുന്നില്ല. രണ്ടാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് 18കാരൻ കുടുങ്ങിയത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home