വാൽപ്പാറ അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു

നൗഷാദ് അലി (ഇടത്), വാൽപ്പാറ അപകടത്തിന്റെ ദൃശ്യങ്ങളിൽ നിന്ന് (വലത്)
കോയമ്പത്തൂർ: തമിഴ്‌നാട് വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു. മലപ്പുറം പാങ്ങ് സ്വദേശി നൗഷാദ് അലി (39) ആണ് മരിച്ചത്. കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. എഎൽപിഎസ് വാഴേങ്ങൽ).ഇതോടെ വാൽപ്പാറ അപകടത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. ഒന്നരവർഷം മുമ്പാണ് നൗഷാദ് സ്‌കൂളിൽ ഡ്രൈവറായി ജോലിയിൽ പ്രവേശിച്ചത്. ഭാര്യ: സീനത്ത്(അധ്യാപിക,
കഴിഞ്ഞ 17ന് വൈകിട്ട് 5.30നാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. മലപ്പുറം പെരിന്തൽമണ്ണ പാങ്ങിൽനിന്ന് വിനോദയാത്രയ്ക്ക് പോയ അധ്യാപകരടങ്ങുന്ന സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലർ വാൽപ്പാറ 13-ാം ഹെയർപിൻ വളവിൽ നിയന്ത്രണംവിട്ട് 800 അടി താഴ്ചയിലുള്ള ഒമ്പതാം വളവിലേക്ക് മറിയുകയായിരുന്നു. 13 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. എട്ടുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു.
അപകടത്തിൽ പരിക്കേറ്റ മൂന്നുപേർ ചികിത്സയിൽ തുടരുകയാണ്. കോയമ്പത്തൂർ മെഡിക്കൽ കോളേജിലുള്ള മുഹമ്മദ് ഫായിസിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. ഇദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. പരിക്കേറ്റ സഹദിൻ മുഹമ്മദിന്റെ നിലയിൽ നേരിയ പുരോഗതിയുള്ളതിനാൽ വാർഡിലേക്ക് മാറ്റി. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മസ്നിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
അജിത (54), റംല (52),സുഹറ (43), ആശ (41), മജീദ് (43), സജിത (45), ഷക്കീല (37), റുഖിയ (39), ഹിഷാം (12) എന്നിവരാണ് അപകടത്തിൽ മരിച്ചത്. വാൽപ്പാറയിൽനിന്ന് പൊള്ളാച്ചിയിലേക്ക് വരുന്നതിനിടെയാണ് വാഹനം സൈഡ് ഭിത്തിയിലിടിച്ച് താഴ്ചയിലേക്ക് പതിച്ചത്.










0 comments