ad
Deshabhimani

ഹൃദയം മുറിഞ്ഞ്...

valparai tragedy
avatar
ജിജോ ജോര്‍ജ്

Published on Apr 18, 2026, 10:27 AM | 1 min read

മലപ്പുറം : ഒറ്റ ട്രാവലറിൽ ഒരു മനസോടെ യാത്രപോയവർ ഒമ്പത് ആംബുലൻസുകളിലായി പാങ്ങിലേക്ക് മടങ്ങിവന്നത് ളള്ളുലക്കുന്ന കാഴ്ചയായി. പ്രിയപ്പെട്ടവരെ അവസനമായി ഒരു നോക്ക് കാണാൻ നാടാകെ ഒഴുക്കി. പള്ളിപറമ്പ് എന്ന കൊച്ചുഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പാങ്ങ് എൽപി സ്കൂളിൽ സ്ഥല പരിമിതിയുള്ളതിനാൽ പാങ്ങ് ഹയർ സെക്കൻഡറി സ്കൂൾ മുറ്റത്തായിരുന്നു പൊതുദർശനത്തിനുള്ള സൗകര്യം ഒരുക്കിയിരുന്നത്. പുലർച്ച അകമ്പടിയോടെ പ്രത്യേക ആംബുലൻസിൽ പൊലീസ് അകമ്പടിയോടെ പ്രിയപ്പെട്ടവർ എത്തുമ്പോൾ അത് ഹൃദയം നുറുങ്ങുന്ന കാഴ്ചയായി.


പാങ്ങ് സ്കൂൾ ഉൾപ്പെടെ സമീപത്തെ വിവിധ സ്കൂളുകളിൽ പഠിപ്പിച്ചിട്ടുള്ള പ്രധാനാധ്യാപിക അജിത ടീച്ചർ ഉൾപ്പെടെ എല്ലാവരും നാടിന് പ്രിയപ്പെട്ടവരായിരുന്നു. കലാരംഗത്ത് സജീവമായിരുന്ന ആശ ടീച്ചറും കാഴ്ചപരിമിതികളെയെല്ലാം മറി കടന്ന് കുട്ടികളിൽ ഒരാളായി മാറിയ മജീദ് മാഷും ദീർഘമായി സ്കൂളിലെ അധ്യാപകരായിരുന്ന സുഹ്റ ടീച്ചറും റംല ടീച്ചറും പാചക തൊഴിലാളിയായ സാജിതയും പാങ്ങ് യുപി സ്കൂളിലെ അധ്യാപികയായ ഷക്കീല ടീച്ചറും അടക്കമുള്ള പ്രിയപ്പെട്ടവരെ യാത്രയാക്കാൻ എത്തിയവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി. കരയാൻ പോലും കഴിയാതെ പലരും നിശ്ചലരായി നിന്നു. എന്താണ് സംഭവിച്ചതെന്ന് പോലും മനസിലാക്കാതെ പാങ്ങ് സ്കൂളിലെ കുരുന്നുകൾ സ്കൂൾ യൂണിഫോമിൽ രക്ഷിതാക്കൾക്കൊപ്പം എത്തി പ്രിയപ്പെട്ടവരെ അവസാന നോക്ക് കണ്ടു. ചലനമറ്റ ശരീരങ്ങൾ കണ്ടപ്പോൾ പലരുടെയും നിയന്ത്രണം വിട്ടു. കുട്ടികളും മരിച്ചവരുടെ ബന്ധുക്കളുമെല്ലാം പൊട്ടി കരഞ്ഞു.


Valparai Tragedyവാൽപ്പാറ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പാങ്ങ് സ്കൂളിൽ എത്തിച്ചപ്പോൾ. ഫോട്ടോ: ജ​ഗത് ലാൽ


ശനിയാഴ്ച രാവിലെ ഒമ്പതോടെയാണ് മൃതദേഹവും വഹിച്ചു കൊണ്ടുള്ള ആംബുലൻസുകൾ പാങ്ങിൻ്റെ ഹൃദയത്തിലേക്ക് ഒരു നോവായി കടന്നുവന്നത്. 9.15 ഓടെ ഒമ്പത് മൃതദേഹങ്ങൾ സ്കൂൾ മുറ്റത്ത് ഒരുക്കിയ പന്തലിൽ എത്തിച്ചു. അതിനും എത്രയോ മണിക്കൂറുകൾ മുമ്പ് തന്നെ പാങ്ങിലെയും പരിസരങ്ങ പ്രദേശങ്ങളിലെയും ആയിര കണക്കിന് സ്ത്രീകളും കുട്ടികളും ആരും പറയാതെ തന്നെ സ്വയം വരിയായി മാറി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറു കണക്കിന് അധ്യാപകരും പ്രിയ സഹപ്രവർത്തകരെ ഒരുനോക്ക് കാണാനെത്തിയിരുന്നു. രാവിലെ ആറിന് തന്നെ സ്കൂളിലേക്ക് എത്തി തുടങ്ങിയ ജനങ്ങൾ പിന്നീട് ഒരു കടലായി മാറി. സങ്കടകടൽ വളർന്ന് വളർന്ന് അത് വേദനയുടെ മഹാസാഗരമായി മാറി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home