വാൽപ്പാറ വാഹനാപകടം
'ഏറെ ദുഃഖകരം, തമിഴ്നാട് സർക്കാരുമായി ബന്ധപ്പെട്ട് സഹായങ്ങൾ ഉറപ്പാക്കി' വി ശിവൻകുട്ടി

മന്ത്രി വി ശിവന്‍കുട്ടി (ഇടത്) വാല്‍പ്പാറ വാഹനാപകടം (വലതി)
തിരുവനന്തപുരം: വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി എൽ പി സ്കൂളിലെ അധ്യാപകർ സഞ്ചരിച്ച വാഹനം അപകടത്തിൽപെടുകയും ഏറെപേർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്ത വാർത്ത ഏറെ ദുഃഖത്തോടെ മനസ്സിലാക്കുന്നു. തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. വേണ്ട സഹായങ്ങൾ ഉണ്ടാകും എന്ന് ഉറപ്പു തന്നിട്ടുണ്ട്. കോയമ്പത്തൂർ കലക്ടറുടെ നേതൃത്വത്തിൽ എല്ലാ നടപടികളും കൈക്കൊണ്ടു വരികയാണെന്ന് അറിയിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ചെയ്യാൻ ആകുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.
മലപ്പുറം-കോഴിക്കോട് ഭാഗത്ത് നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. വൈകീട്ട് 5.30ഓടെ നടന്ന വാഹനാപകടത്തിൽ ഏഴ് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പടെ ഒമ്പത് പേരാണ് അപകടത്തിൽ മരണപ്പെട്ടത്. വാൽപ്പാറയിൽ നിന്ന് പൊള്ളാച്ചിയിലേയ്ക്കുള്ള 13-ാം ഹെയർപിൻ വളവിൽ വെച്ചുണ്ടായ അപകടത്തിൽ മലപ്പുറം പാങ് പാറമ്മൽ സ്‌കൂളിലെ അധ്യാപകരാണ് മരിച്ചത്.
ഹെയർ പിൻ കയറുന്നതിനിടയിൽ നിയന്ത്രണം വിട്ട വാൻ കൊക്കയിലേക്ക് മറയുകയായിരുന്നു. 800 അടി താഴ്ചയിലേയ്ക്ക് ആണ് വാഹനം മറിഞ്ഞത്. 40ൽ അധികം ഹെയർപിന്നുകളാണ് പൊള്ളാച്ചി – വാൽപ്പാറ റൂട്ടിലുള്ളത്. വളവും തിരിവും ഉള്ള സ്ഥലമായതിനാൽ വാഹനത്തിന്റെ നിയന്ത്രണം വിട്ട് കൈവരിയിൽ ഇടിച്ച് തെന്നി മറിയുകയായിരുന്നു. അപകടത്തിൽ വാഹനം പൂർണമായി തകർന്നു. അപകടത്തിൽപ്പെട്ടവരെ പൊള്ളാച്ചി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പരിക്കേറ്റവരിൽ ചിലർ ഗുരുതരമായി തുടരുകയാണ്. മരണസംഖ്യ ഉയർന്നേയ്ക്കുമെന്നാണ് നിഗമനം.
സ്‌കൂൾ അവധിക്കാലമായതിനാലാണ് പാങ്ങ് ജിഎൽപി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും വാൽപ്പാറയിലേക്ക് വിനോദയാത്ര പോയത്. വെള്ളിയാഴ്ച രാവിലെയാണ് 13 പേരടങ്ങുന്ന സംഘം ട്രാവലർ വാനിൽ അതിരപ്പിള്ളി വഴി വാൽപ്പാറയിലേക്ക് പോയതെന്നാണ് വിവരം. ചെങ്ങോട്ടൂർ സ്വദേശിയായ മുഹമ്മദ് ഫാഹിസായിരുന്നു ട്രാവലറിന്റെ ഡ്രൈവർ. അതിരപ്പിള്ളി സന്ദർശിച്ചശേഷം സംഘം മലക്കപ്പാറ വഴി വാൽപ്പാറയിലെത്തി. തുടർന്ന് വാൽപ്പാറയിൽനിന്ന് പൊള്ളാച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്.










0 comments