ad
Deshabhimani

ടെമ്പോ ട്രാവലറിന്റെ അവശിഷ്ടങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു; റിപ്പോർട്ട്‌ തെരഞ്ഞെടുപ്പിന്‌ ശേഷമെന്ന് തമിഴ്‌നാട്‌ ആർടിഒ

valparai accident tempo traveller

അപകടത്തില്‍പ്പെട്ട ടെമ്പോ ട്രാവലര്‍

വെബ് ഡെസ്ക്

Published on Apr 20, 2026, 05:09 PM | 1 min read

പാലക്കാട്‌: വാൽപ്പാറയിൽ ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ കൂടുതൽ പരിശോധനയ്ക്ക്‌ ശേഷമേ നിഗമനങ്ങളിൽ എത്തിച്ചേരാനാകൂവെന്ന്‌ അന്വേഷണം നടത്തുന്ന തമിഴ്‌നാട്‌ ആർടിഒ സംഘം. അപകടത്തിൽപ്പെട്ട ടെമ്പോ ട്രാവലറിന്റെ അവശിഷ്ടങ്ങൾ കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്കായി ആളിയാർ സ്റ്റേഷനിലെത്തിച്ചു. വാഹനത്തിന്റെ ആർസി ബുക്ക്‌, ഉടമസ്ഥത തുടങ്ങിയ വിവരങ്ങൾ ശേഖരിച്ചു വരുന്നതേയുള്ളൂ.


പോസ്റ്റ്‌മോർട്ടം വേഗത്തിൽ പൂർത്തിയാക്കിയതിനാൽ മരണപ്പെട്ടവരുടെ ആധാർകാർഡ്‌ ഉൾപ്പെടെയുള്ള രേഖകൾ ശേഖരിച്ച്‌ എഫ്‌ഐആർ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്‌. സംഭവസ്ഥലത്തെത്തി ആർടിഒ പരിശോധന നടത്തി ദൃക്‌സാക്ഷികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്‌.


അപകടസമയത്ത്‌ വാഹനമോടിച്ചതാരെന്ന്‌ പരിക്കേറ്റ്‌ ചികിത്സയിലുള്ളവരുടെ മൊഴിയെടുത്ത ശേഷം മാത്രമേ സ്ഥിരീകരിക്കാനാകുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. സ്കൂൾ വാൻ ഡ്രൈവർ ന‍ൗഷാദാണ്‌ 16–ാം വളവിന്‌ ശേഷം വാഹനമോടിച്ചതെന്നാണ്‌ ലഭിച്ച പ്രാഥമിക വിവരം. തമിഴ്‌നാട്ടിൽ തെരഞ്ഞെടുപ്പ്‌ നടക്കുന്നതിനാൽ വ്യാഴാഴ്‌ച മാത്രമേ കൃത്യമായ റിപ്പോർട്ടുകൾ സർക്കാരിന്‌ കൈമാറൂവെന്നും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അധികൃതർ പറഞ്ഞു.


കോയമ്പത്തൂർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലുള്ള മൂന്നുപേരുടെയും ആരോഗ്യനില മെച്ചപ്പെടുന്നതായി ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്‌. സ്കൂൾ വാൻ ഡ്രൈവർ ന‍ൗഷാദും ടെമ്പോ ട്രാവലർ ഡ്രൈവർ മുഹമ്മദ്‌ ഫാഹിസും അപകടനില തരണം ചെയ്‌തെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home