ad
Deshabhimani

വാൽപ്പാറ അപകടം

print edition ഇനി വരില്ലെന്ന നോവിൽ

valpara1.
avatar
സുധ സുന്ദരൻ

Published on Apr 18, 2026, 04:39 AM | 1 min read

പാങ്ങ് : 'അവർ ഇനി തിരിച്ചുവരില്ലെന്ന് ആലോചിക്കാൻപോലും കഴിയുന്നില്ല. മക്കളുടെമാത്രമല്ല ഞങ്ങളുടെയും ഏറെ പ്രിയപ്പെട്ട അധ്യാപകരാണ്. എന്തിനും ഏതിനും കൂടെ നിൽക്കുന്നവർ. അവരുടെ യാത്ര ഇങ്ങനെയാവുന്ന് കരുതിയില്ല. വിതുമ്പുന്ന വാക്കുകൾ പൂർത്തിയാക്കാൻ പ്രസീജ പാടുപെട്ടു. അപകട വിവരം അറിഞ്ഞ ഉടനെ ടീച്ചർമാരെ വിളിക്കാൻ ശ്രമിച്ചു. കിട്ടിയില്ല. പിന്നെയാണ് ഇത്ര വലിയ ദുരന്തമാണെന്ന് അറിയുന്നത്– പ്രസീജ പറഞ്ഞു.. രാവിലെയാണ് ടീച്ചർമാർ യാത്രപോയ വിവരം അറിയുന്നത്.


വൈകിട്ട് നാലിന് അവർ ഒന്നിച്ചുള്ള സാജിതാത്താന്റെ സ്റ്റാറ്റസ് കണ്ടു. സൂപ്പർ എന്ന് മറുപടിയും കൊടുത്തു. പിന്നെ അറിയുന്നത് അപകട വിവരമാണ്. വിശ്വസിക്കാൻ കഴിഞ്ഞില്ല. ചെറിയ പരിക്കു 'അവർ ഇനി തിരിച്ചുവരില്ലെന്ന് ആലോചിക്കാൻപോലും കഴിയുന്നില്ല. മക്കളുടെമാത്രമല്ല ഞങ്ങളുടെയും ഏറെ പ്രിയപ്പെട്ട അധ്യാപകരാണ്. എന്തിനും ഏതിനും കൂടെ നിൽക്കുന്നവർ. കൾ മാത്രമാവണേ എന്നായിരുന്നു പ്രാർഥന.. എല്ലാം വിഫലമായി... നിറഞ്ഞ കണ്ണുകളോടെ ധന്യ പറഞ്ഞു നിർത്തി.

അപകട വിവരം അറിഞ്ഞ ഉടനെ തന്നെ ഇരുവരും സ്കൂളിൽ എത്തിയിരുന്നു. മക്കളെ പഠിപ്പിക്കുന്ന അധ്യാപകർ എന്നതിനുമപ്പുറം അടുപ്പം എല്ലാവരുമായി ടീച്ചർമാർക്കുണ്ടായിരുന്നു. കഴിഞ്ഞ നാലിന് നടന്ന വാർഷിക ആഘോഷം ഞങ്ങൾ ഗംഭീരമായി ആഘോഷിച്ചു. ഇനി ജൂണിൽ കുട്ടികളുടെ പ്രവേശനോത്സവമായിരുന്നു. ഒരുപാട് പദ്ധതികളുണ്ടായിരുന്നു.... ഞങ്ങൾക്ക്.. ഇരുവരുടെയും വാക്കുകൾ കണ്ണീരിൽ കുതിർന്നു. മാതൃസമിതി പ്രസിഡന്റാണ് വി പ്രസീജ ഗോപിനാഥ്. വി ധന്യ സനോജ് പിടിഎ അംഗമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home