Deshabhimani

യൂത്ത് ലീഗ് നേതാവ്‌ വെളിപ്പെടുത്തി

print edition വള്ളിക്കുന്നിൽ 
കോലീബി സഖ്യം

kolibi
വെബ് ഡെസ്ക്

Published on Oct 20, 2026, 12:00 AM | 1 min read

വള്ളിക്കുന്ന് (മലപ്പുറം): തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് പഞ്ചായത്തില്‍ ബിജെപിയും യുഡിഎഫും ഉണ്ടാക്കിയ ധാരണയുടെ തെളിവുകള്‍ പുറത്ത്. യുഡിഎഫിന്റെ വാട്സാപ്പ് ഗ്രൂപ്പില്‍‌ അംഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ചെയര്‍മാനെതിരെ യൂത്ത് ലീഗ് നേതാക്കളിട്ട ശബ്ദസന്ദേശത്തിലാണ് കോ–ലീ–ബി സഖ്യം പുറത്തായത്. "ലീഗിന്റെയും കോൺഗ്രസിന്റെയും വോട്ടു‌കൊണ്ട് ഇവിടെ ജയിക്കാനാവില്ല. അതുകൊണ്ട് ചില നീക്കുപോക്കുകളുണ്ടാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് എന്നോടിത് തുറന്നുപറഞ്ഞതാണ്’– യൂത്ത് ലീഗ് നേതാവ് വെളിപ്പെടുത്തി.


പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതി താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് ബിജെപി, ആർഎസ്എസ് പ്രവര്‍ത്തകര്‍ക്ക് ജോലി നൽകിയത് വിവാദമായിരുന്നു. തെരഞ്ഞെടുപ്പിലെ അവിശുദ്ധ കൂട്ടുകെട്ടിനുള്ള പ്രത്യുപകാരമാണിതെന്നാണ് അണികൾ ഉയർത്തുന്ന ആക്ഷേപം. ഇതിനിടെ യുഡിഎഫിനകത്തുണ്ടായ പൊട്ടിത്തെറിയാണ് വാട്സാപ്പ് സന്ദേശങ്ങളായി പുറത്തുവന്നത്. മൂന്നുതവണ പഞ്ചായത്തംഗമായ മുസ്ലിംലീഗ് നേതാവ് കെ പി ഹനീഫ ബിജെപി കൂട്ടുകെട്ടില്‍ പ്രതിഷേധിച്ച് രാജിവച്ച്‌ കോൺഗ്രസിൽ ചേർന്നിരുന്നു. ഇതോടെയാണ് ജാള്യംമറയ്ക്കാന്‍ കോണ്‍ഗ്രസിന്റെ ബിജെപി ബന്ധം ലീഗ് നേതാക്കള്‍ കുത്തിപ്പൊക്കിയത്. ലീഗിനൊപ്പം കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്നാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി ധാരണയുണ്ടാക്കിയതെന്നാണ് വെളിപ്പെട്ടത്. വള്ളിക്കുന്ന് പഞ്ചായത്തിൽ -കോ–ലീ–ബി സഖ്യമുണ്ടെന്ന് സിപിഐ എം നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതാണ്‌ ഇപ്പോൾ യുഡിഎ-ഫ്‌ നേതാക്കൾതന്നെ സമ്മതിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home