print edition വാളയാറിലെ ആൾക്കൂട്ട കൊലപാതകം; പ്രതികളുടെ ആർഎസ്‌എസ് ബന്ധം മറച്ച് മാധ്യമങ്ങൾ

വേണു കെ ആലത്തൂർ
Published on Dec 21, 2025, 01:13 AM | 1 min read
പാലക്കാട് : വാളയാർ അട്ടപ്പള്ളത്ത് ഛത്തീസ്‌ഗഢ് സ്വദേശിയെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ചുകൊന്ന സംഭവത്തിൽ പ്രതികളുടെ ആർഎസ്‌എസ് ബന്ധം മറച്ച് മാധ്യമങ്ങൾ. ബിലാസ്‌പുർ സ്വദേശി രാംനാരായൺ ഭയ്യാൽ (31) കൊല്ലപ്പെട്ട കേസിൽ അറസ്‌റ്റിലായ അഞ്ച് പ്രതികളിൽ നാലുപേരും സജീവ ബിജെപി – ആർഎസ്‌എസ് പ്രവർത്തകരാണ്.
നിരവധി ക്രിമിനൽക്കേസുകളിൽ പ്രതികളായ ഇവർ രാംനാരായണെ ബംഗ്ലാദേശി പൗരനാണെന്ന് ആക്രോശിച്ചാണ് മർദിച്ചത്. ഒരു മാസംമുമ്പാണ് രാംനാരായൺ കഞ്ചിക്കോട് കിൻഫ്രയ്‌ക്കുസമീപം ജോലിക്കെത്തിയത്. ആർഎസ്‌എസുകാരുടെ മർദനത്തിന് ഇരയായി 18ന് വൈകിട്ട് ജില്ലാ ആശുപത്രിയിൽ മരിച്ചു. അടുത്ത ദിവസം മാതൃഭൂമി ‘ഇതെന്ത് കേരളം’ എന്ന തലക്കെട്ടിൽ വാര്‍ത്ത സർക്കാരിനെതിരെ തിരിക്കാൻ ശ്രമം നടത്തി. അന്നുതന്നെ പ്രതികളിൽ ചിലരെ പൊലീസ് പിടികൂടി. ഇവരിൽ നാലുപേർ ആർഎസ്‌എസ് പ്രവർത്തകരാണെന്ന് അറിഞ്ഞതോടെ അടുത്ത ദിവസം മാതൃഭൂമി വാർത്ത മയപ്പെടുത്തി.
അട്ടപ്പള്ളം സ്വദേശികളായ എ അനു, സി പ്രസാദ്, സി മുരളി, കിഴക്കേ അട്ടപ്പള്ളം കെ ബിപിൻ എന്നീ ബിജെപി– ആർഎസ്‌എസ് പ്രവർത്തകർ ഉൾപ്പെടെ അഞ്ച് പേരാണ് റിമാൻഡിലായത്. മുരളി, അനു എന്നിവർ 15 വർഷം മുന്പ് സിഐടിയു, ഡിവൈഎഫ്‌ഐ പ്രവർത്തകരെ മർദിച്ച കേസിൽ പ്രതികളാണ്. കേസ് ഇപ്പോഴും വിചാരണയിലാണ്. പ്രതികളെ കോടതിയിൽ എത്തിച്ചപ്പോൾ കാണാൻ വന്നവരും ബിജെപി പ്രവർത്തർ. എസ്‌ഡിപിഐ പ്രവർത്തകൻ സുബൈറിനെ കൊന്നകേസിലെ പ്രതിയും ആർഎസ്‌എസ് പ്രവർത്തകനുമായ ആർ ജിനീഷും ഇക്കൂട്ടത്തിലുണ്ടായിരുന്നു.











0 comments