കൊടിമരത്തിന്റെ പേരിൽ പിരിച്ചത് കോടികൾ ; കണക്ക് പുറത്ത്
print edition വാജിവാഹനം കൈമാറിയത് ഉത്തരവ് ലംഘിച്ച് ; തന്ത്രിക്ക് അവകാശപ്പെട്ടതല്ല

2017ൽ വാജിവാഹനം ദേവസ്വംബോർഡംഗമായിരുന്ന അജയ് തറയിൽ തന്ത്രി കണ്‌ഠര് രാജീവർക്ക് കൈമാറുന്നു. കോൺഗ്രസ് നേതാവ് അഡ്വ. ഡി വിജയകുമാറിനെയും കാണാം (ഫയൽചിത്രം)
പത്തനംതിട്ട
ശബരിമലയിലെ പഴയ കൊടിമരത്തിലെ വാജിവാഹനം തന്ത്രി കണ്‌ഠര് രാജീവർക്ക് കൈമാറിയത് ഉത്തരവ് ലംഘിച്ചാണെന്നതിന് തെളിവായി 2012ലെ ദേവസ്വം കമീഷണറുടെ ഉത്തരവ്. ‘ക്രിയാദികൾക്കുശേഷം ആചാരപരമായി തന്ത്രിക്ക് അവകാശപ്പെട്ടവ കൊണ്ടുപോകുന്നത് സംബന്ധിച്ച്’ എന്ന ശീർഷകത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ‘ക്ഷേത്രങ്ങളിൽ ദേവചൈതന്യം സംക്രമിക്കപ്പെട്ട് ആചരിച്ചുപോരുന്നവയും അല്ലാത്തതുമായ ഭൗതിക വസ്തുക്കൾ കേടുപാടുണ്ടാകുന്പോഴോ ഉയർന്ന നിലവാരത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്പോഴോ നിലവിലുള്ളവ ഉപയോഗിക്കാറുണ്ട്. ഇതുസംബന്ധിച്ച പൂർവകാല നടപടിക്രമം എന്തായാലും ഇൗ വസ്‌തുക്കൾ പൊതുസ്വത്തായതിനാൽ ദേവസ്വം സ്വത്തായി നിലനിർത്തേണ്ടതാണ്’ എന്നാണ് ഉത്തരവിൽ പറയുന്നത്.
ഇതോടെ, കോൺഗ്രസ് നേതാവും മുൻ ബോർഡംഗവുമായ അജയ് തറയിലിന്റെ വാദം കളവാണെന്ന് തെളിഞ്ഞു. കേസിൽ അജയ് തറയിലും കുടുങ്ങുമെന്നാണ് സൂചന. വാജിവാഹനം തന്ത്രിയുടെ അവകാശമായതിനാലാണ് കൈമാറിയതെന്നാണ് അജയ് തറയിൽ പറയുന്നത്. തെളിവ് പുറത്തുവന്നതോടെ തനിക്ക് തെറ്റുപറ്റിയതാണെന്ന വിശദീകരണവുമായി അദ്ദേഹം മാധ്യമങ്ങൾക്കുമുന്നിലെത്തി.
കോൺഗ്രസ് നേതാവ് പ്രയാർ ഗോപാലകൃഷ്‌ണൻ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന 2017ലാണ് കൊടിമരം മാറ്റിസ്ഥാപിച്ചതും വാജിവാഹനം തന്ത്രിക്ക് കൊടുത്തുവിട്ടതും. പ്രയാർ ഗോപാലകൃഷ്‌ണനും അജയ് തറയിലുംചേർന്ന് തന്ത്രിക്ക് വാജിവാഹനം കൈമാറുന്ന ചിത്രമുൾപ്പെടെ പുറത്തുവന്നിരുന്നു. ശബരിമലയിൽ കൊടിമരം മാറ്റിസ്ഥാപിച്ചതും പഴയ കൊടിമരത്തിലെ വാജിവാഹനം തന്ത്രി വീട്ടിൽ കൊണ്ടുപോയതുമുൾപ്പെടെയുള്ള കാര്യങ്ങൾ എസ്‌ഐടി അന്വേഷിക്കുന്നുണ്ട്.
സ്വർണമോഷണക്കേസ് എടുത്ത ഘട്ടത്തിൽ വാജിവാഹനം കൈവശമുണ്ടെന്നും തിരികെ നൽകാൻ തയ്യാറാണെന്നും തന്ത്രി കണ്‌ഠര് രാജീവര് ദേവസ്വം ബോർഡിനെ അറിയിച്ചിരുന്നു. എന്നാൽ, കാര്യങ്ങൾ ഹൈക്കോടതി ദേവസ്വം ബെഞ്ചും അന്വേഷകസംഘവും തീരുമാനിക്കട്ടെയെന്ന നിലപാടിലാണ് ദേവസ്വം ബോർഡ്. കഴിഞ്ഞദിവസം തന്ത്രിയുടെ ചെങ്ങന്നൂരിലെ വീട്ടിൽനിന്നാണ് എസ്‌ഐടി വാജിവാഹനം കണ്ടെടുത്തത്. ഇത് യഥാർഥ വാജിവാഹനമാണോയെന്നും പരിശോധിക്കുന്നുണ്ട്.
കൊടിമരത്തിന്റെ പേരിൽ പിരിച്ചത് കോടികൾ ; കണക്ക് പുറത്ത്
കോൺഗ്രസ് ഭരിച്ചിരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതർ ഇല്ലാത്ത ചിതലിന്റെ പേരിൽ ശബരിമലയിലെ കൊടിമരം പൊളിച്ച് പുതിയത് സ്ഥാപിക്കാൻ കോടികൾ പിരിച്ചു. സ്വർണക്കൊടിമരം നിർമിക്കുന്നതിന്റെ പേരിൽ സ്‌പോൺസർഷിപ് വഴി പലരിൽനിന്ന് പണം പിരിച്ചതിന്റെ വിവരങ്ങൾ പുറത്തുവന്നു.
കൊടിമരം നിർമിക്കുന്നതിന്റെ മുഴുവൻ ചെലവും ഹൈദരാബാദ് ആസ്ഥാനമായ ഫീനിക്‌സ് ഗ്രൂപ്പാണ് നൽകിയത്. 3.2 കോടി രൂപയാണ് അവർ പല ഘട്ടങ്ങളിലായി ദേവസ്വം ബോർഡിന് അന്ന് കൊടുത്തത്. ഇതിനുപുറമെ, കൊടിമരം നിർമാണത്തിന്റെ പേരിൽ സിനിമാതാരങ്ങളിൽനിന്നടക്കം പണവും സ്വർണവും ശേഖരിച്ചിട്ടുണ്ടെന്നും അതൊന്നും ബാങ്കിൽ എത്തിയില്ലെന്നും പറയുന്നു.

ഫീനിക്‌സ് കമ്പനി
പണമടച്ചതിന്റെ രേഖ










0 comments