Deshabhimani

അധ്യാപികമാർ പ്രതികളായ വടകര എംഡിഎംഎ കേസിൽ മുഖ്യപ്രതി പിടിയിൽ; അറസ്റ്റിലായത് ഹൈദരാബാദിൽ നിന്ന്

mdma vadakara

ഷിന്റോ

വെബ് ഡെസ്ക്

Published on Nov 14, 2026, 10:53 PM | 1 min read

കോഴിക്കോട്: അധ്യാപികമാർ പ്രതികളായ വടകര എംഡിഎംഎ കേസിലെ മുഖ്യപ്രതി പിടിയിൽ. വയനാട് ബത്തേരി സ്വദേശി ഷിന്റോയെയാണ് ഹൈദരാബാദിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു ലഹരിക്കേസുമായി ബന്ധപ്പെട്ട് ഹൈദരാബാദ് പൊലീസാണ് ഇയാളെ പിടികൂടിയത്. പ്രതിയെ നാളെ കേരളത്തിലെത്തിക്കും.


കേസിൽ അധ്യാപികമാരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഷിന്റോ ഒളിവിൽ പോകുകയായിരുന്നു. നാലുമാസത്തിലേറെയായി പൊലീസ് ഇയാൾക്കായി തിരച്ചിൽ നടത്തിവരികയായിരുന്നു. വ്യാപകമായ അന്വേഷണം നടത്തിയിട്ടും കണ്ടെത്താനായിരുന്നില്ല. മലബാറിലേക്ക് എംഡിഎംഎ എത്തിക്കുന്നതിലെ പ്രധാന കണ്ണിയാണ് ഷിന്റോയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കഴിഞ്ഞ ദിവസം ഇയാളുടെ സുഹൃത്തുക്കളായ രണ്ടുപേരെയും പൊലീസ് പിടികൂടിയിരുന്നു.


കേസുമായി ബന്ധപ്പെട്ട് ഇതുവരെ 11 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ ഭൂരിഭാഗം പേർക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. വടകര താഴെ അങ്ങാടി സ്വദേശി സഫ്വാനെ എംഡിഎംഎയുമായി പിടികൂടിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് അധ്യാപികമാർ ഉൾപ്പെടെയുള്ള മറ്റ് പ്രതികൾ പിടിയിലായത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home