Deshabhimani

print edition വ്യാജ പരാതിയും വാർത്തയും: യൂത്ത്‌ കോൺഗ്രസ്‌ നേതാവിനും 
മീഡിയ വൺ ചാനലിനും വക്കീൽ നോട്ടീസ്‌

Media One Youth Congress
വെബ് ഡെസ്ക്

Published on Oct 27, 2026, 03:19 AM | 1 min read

കോഴിക്കോട്‌: വടകര എംഡിഎംഎ കേസുമായി ബന്ധപ്പെടുത്തി തനിക്കെതിരെ വ്യാജ പരാതിയും വ്യാജ വാർത്തയും നൽകിയതിനെതിരെ എസ്എസ്‌കെ മുൻ ജില്ലാ കോ–ഓർഡിനേറ്റർ ഡോ. എ കെ അബ്ദുൾ ഹക്കീം നിയമ നടപടി ആരംഭിച്ചു. യൂത്ത് കോൺ​ഗ്രസ് സംസ്ഥാന സെക്രട്ടറി വി പി ദുൽഖിഫിൽ, മീഡിയ വൺ ചാനൽ എന്നിവർക്കെതിരെയാണ്‌ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്തത്‌.


ന്യൂസുകളും കാർഡുകളും പിൻവലിക്കുക, 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക, ചാനൽ മാപ്പ് പറയുക എന്നീ ആവശ്യങ്ങളുന്നയിച്ച്‌ അഡ്വ. എം എസ് സജി മുഖാന്തരം കക്ഷികൾക്ക് നോട്ടീസ് അയച്ചു. അല്ലാത്തപക്ഷം തുടർ നടപടികളുമായി മുന്നോട്ടുപോകുമെന്നും നോട്ടീസിൽ പറയുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home