പി ടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു

പയ്യോളി: രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റുമായ ഡോ. പി ടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചയോടെയാണ് മരണം. കോഴിക്കോട് തിക്കോടി പെരുമാൾപുരത്തെ വീട്ടിൽ വച്ച് ശ്രീനിവാസൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മലപ്പുറം പൊന്നാനി കുറ്റിക്കാട് വെങ്ങാലിൽ തറവാട്ടിലെ അംഗമായ നാരായണൻ- സരോജിനി ദമ്പതികളുടെ മകനും കേന്ദ്ര വ്യാവസായിക സുരക്ഷ സേനയിൽ ഡിവൈഎസ്പിയുമായിരുന്നു ശ്രീനിവാസൻ. സംഭവ സമയത്ത് പി ടി ഉഷ ഡൽഹിലായിരുന്നു. അവർ വീട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മകൻ: ഡോ .ഉജ്ജ്വൽ വിഘ്നേഷ് (ഉഷ സ്കൂൾ). സംസ്കാരം: ഇന്ന് വൈകീട്ട് നാലിന് തിക്കോടിയിലെ വീട്ടുവളപ്പിൽ.









0 comments