ad
Deshabhimani

കോടതിയെ തെറ്റിദ്ധരിപ്പിച്ച മാത്യു കുഴൽനാടൻ മാപ്പ് പറയണം: മന്ത്രി വി ശിവൻകുട്ടി

a
വെബ് ഡെസ്ക്

Published on Oct 07, 2025, 08:18 PM | 1 min read

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കുമെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് കോടതിയെ സമീപിച്ച മാത്യു കുഴൽനാടൻ എംഎൽഎയ്‌ക്ക് സുപ്രീംകോടതിയിൽനിന്നും കനത്ത തിരിച്ചടി ലഭിച്ച പശ്ചാത്തലത്തിൽ അദ്ദേഹം കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു. സുപ്രീംകോടതിയുടെ പരാമർശം, മാത്യു കുഴൽനാടന്റെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെയും പൊള്ളയായ രാഷ്ട്രീയത്തിന്റെ മുഖത്തേറ്റ അടിയാണ്.

മുഖ്യമന്ത്രിയെയും കുടുംബത്തെയും വ്യക്തിഹത്യ നടത്തി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള വിലകുറഞ്ഞ തന്ത്രമാണ് മാത്യു കുഴൽനാടൻ പയറ്റിയതെന്ന് വിധിയിലൂടെ വ്യക്തമായി. കേരളത്തിലെ പ്രതിപക്ഷത്തിന്റെ നിലവാരത്തകർച്ചയെയാണ് ഇത് തുറന്നുകാട്ടുന്നത്. ഇനിയെങ്കിലും ഇത്തരം നീചമായ രാഷ്ട്രീയക്കളികൾക്കായി നീതിന്യായ വ്യവസ്ഥയെ വലിച്ചിഴയ്‌ക്കുന്നത് അവസാനിപ്പിക്കാൻ അദ്ദേഹം തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home