ad
Deshabhimani

print edition വി എസ് ശിവകുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനം: വിജിലൻസ് റിപ്പോർട്ട് പരിഗണിക്കുന്നത് മാറ്റി

V S Sivakumar

വി എസ് ശിവകുമാർ

വെബ് ഡെസ്ക്

Published on May 01, 2026, 12:00 AM | 1 min read

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ കോൺഗ്രസ് നേതാവ് വി എസ് ശിവകുമാറിന് ക്ലീൻ ചിറ്റ് നൽകിയുള്ള വിജിലൻസ് റിപ്പോർട്ട് അംഗീകരിക്കുന്നതിൽ തീരുമാനമെടുക്കുന്നത് കോടതി മാറ്റിവച്ചു.


ശിവകുമാറിന്റെ ഡ്രൈവർ ഷൈജു ഹരനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള സർക്കാർ അനുവാദം ലഭിച്ചതിനുശേഷം ക്ലീൻ ചിറ്റ് റിപ്പോർട്ട് അംഗീകരിക്കുന്ന കാര്യത്തിൽ നടപടിയെടുക്കാമെന്നാണ്‌ പ്രത്യേക വിജിലൻസ് കോടതി അറിയിച്ചത്. പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എ മനോജാണ് കേസ് പരിഗണിക്കുന്നത്.


വി എസ് ശിവകുമാർ, ഡ്രൈവർ ഷൈജു ഹരൻ, എം രാജേന്ദ്രൻ, എൻ എസ് ഹരി എന്നിവരായിരുന്നു കേസിലെ പ്രതികൾ. 2011–-16 കാലഘട്ടത്തിൽ പേഴ്‌സണൽ സ്റ്റാഫിന്റെയും സുഹൃത്തുക്കളുടെയും പേരിൽ മുൻ മന്ത്രി വി എസ് ശിവകുമാർ സ്വത്ത് സമ്പാദിച്ചെന്നാണ് വിജിലൻസ് കേസ്. കേസിൽ എൻ എസ് ഹരികുമാർ, എം രാജേന്ദ്രൻ, ഡ്രൈവർ ഷൈജു ഹരൻ എന്നിവർക്കെതിരെ ആദായനികുതിവകുപ്പിന്റെ അന്വേഷണം വേണമെന്ന് വിജിലൻസ് ശുപാർശ ചെയ്തിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home