ad
Deshabhimani

ശബരിമല കുപ്രചാരണം വിലക്ക്‌ ലംഘിച്ച്‌ ; സിപിഐ എം നേരത്തേതന്നെ 
പരാതി നൽകി

print edition ശബരിമലയിലെ പാത്രക്കൊള്ള ; കിണ്ണംകട്ടത് 
ശിവകുമാറിന്റെ തമ്പി

v s shivakumar's brother involved in sabarimala scam
വെബ് ഡെസ്ക്

Published on Dec 19, 2025, 03:43 AM | 2 min read


തിരുവനന്തപുരം

കോൺഗ്രസ്‌ നേതാവ്‌ വി എസ്‌ ശിവകുമാർ ദേവസ്വം മന്ത്രിയായിരിക്കെ സഹോദരനും ദേവസ്വം ബോർഡ്‌ മുൻ സെക്രട്ടറിയുമായ വി എസ്‌ ജയകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ കൊള്ളയിൽ നിശ്ശബ്ദത പാലിച്ച്‌ യുഡിഎഫ്‌. 2011 –16 കാലയളവിൽ വി എസ്‌ ശിവകുമാർ ദേവസ്വം മന്ത്രിയായിരിക്കെ സഹോദരൻ ജയകുമാറിന്റെ നേതൃത്വത്തിൽ ശബരിമലയിൽ പാത്രങ്ങൾ വാങ്ങിയതിലാണ്‌ 1.81 കോടിയുടെ അഴിമതി നടന്നത്‌. ദേവസ്വം ബോർഡ്‌ നിയോഗിച്ച അന്വേഷണ കമീഷനാണ്‌ അഴിമതി കണ്ടെത്തിയത്‌.


2013മുതൽ 2015വരെയാണ്‌ ഇടപാടുകൾ നടന്നത്‌. 2013ൽ ഇടപാട്‌ ആരംഭിക്കുന്പോൾ ജയകുമാർ എക്സിക്യുട്ടീവ്‌ ഓഫീസറായിരുന്നു. 2015 ആയപ്പോഴേക്ക്‌ സെക്രട്ടറിയായി. അഴിമതി കണ്ടെത്തിയതോടെ ബോർഡ്‌ ജയകുമാറിന്റെ ആനുകൂല്യങ്ങളും പെൻഷനും തടഞ്ഞതുൾപ്പെടെ നടപടി സ്വീകരിച്ചു. ഇതെല്ലാം മറച്ചുവച്ചാണ്‌ സഹോദരനെ ന്യായീകരിച്ച്‌ കഴിഞ്ഞ ദിവസം ശിവകുമാർ രംഗത്തെത്തിയത്‌.


യുഡിഎഫ്‌ ഭരണകാലയളവിലെല്ലാം ശബരിമലയെ അഴിമതിക്ക്‌ ഉപകരണമാക്കുകയാണ്‌ ചെയ്‌തത്‌. 2005ൽ ശബരിമലയിൽ ബെയ്‌ലി പാലത്തിനായി 3.15 കോടി രൂപയാണ്‌ ചെലവഴിച്ചത്‌. രാജസ്ഥാനിലെ ജോധ്‌പുരിൽ ഉപേക്ഷിച്ച പാലത്തിന്റെ അവശിഷ്‌ടം ശബരിമലയിലെത്തിച്ചത്‌ സ‍ൗജന്യമെന്നു പറഞ്ഞാണ്‌. എന്നാൽ, ലോറി വാടകയിനത്തിൽ ബോർഡിന്‌ 15 ലക്ഷം നൽകേണ്ടിവന്നു. പാലം സ്ഥാപിക്കാൻ ചെലവാക്കിയത്‌ മൂന്നു കോടി രൂപയും. അന്നും ഇന്നും ഇ‍ൗ പാലം ഉപയോഗശൂന്യമാണ്‌.


2005ൽ നിലയ്‌ക്കലും പമ്പയിലുമായി 305 ഏക്കർ വനഭൂമി ഏറ്റെടുക്കാൻ ആലോചന നടന്നു. പകരം വനവൽക്കരണത്തിന്‌ ഇടുക്കി കമ്പക്കല്ലിൽ ഭൂമി കണ്ടെത്തുകയും 7.5 കോടി രൂപ ബോർഡ്‌ അഡ്വാൻസ്‌ നൽകുകയും ചെയ്‌തു. എന്നാൽ, വനഭൂമി ഏറ്റെടുത്തില്ല. വനവൽക്കരണവും നടന്നില്ല. ദേവസ്വം ബോർഡ്‌ അഡ്വാൻസ്‌ നൽകിയ 7.5 കോടി രൂപ എങ്ങോട്ടുപോയെന്ന്‌ ആർക്കുമറിയില്ല.


2006ൽ ദേവപ്രശ്‌നത്തിലെ കണ്ടെത്തലിന്റെ പേരിലും വലിയ അഴിമതികൾ നടന്നു. കോടികളാണ്‌ കോൺഗ്രസ്‌ നേതൃത്വത്തിലുള്ള ബോർഡ്‌ ഭരണസമിതി അന്ന്‌ ധൂർത്തടിച്ചത്‌. വി എസ്‌ ശിവകുമാർ ദേവസ്വം മന്ത്രിയായിരുന്നപ്പോഴാണ്‌ ആന്ധ്രയിൽനിന്ന്‌ ശർക്കര വാങ്ങിയതിൽ കോടികളുടെ അഴിമതി ആരോപണം ഉയർ
ന്നത്‌.


ശബരിമല കുപ്രചാരണം വിലക്ക്‌ ലംഘിച്ച്‌ ; സിപിഐ എം നേരത്തേതന്നെ 
പരാതി നൽകി

വിശ്വാസത്തെയും മതവികാരത്തെയും ചൂഷണം ചെയ്യുന്നതിന്‌ ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ യുഡിഎഫും ബിജെപിയും തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം നടത്തിയത്‌ തെരഞ്ഞെടുപ്പ്‌ കമീഷന്റെ ഉത്തരവ്‌ ലംഘിച്ച്‌. ഡിസംബർ രണ്ടിന്‌ സിപിഐ എം നൽകിയ പരാതിയെത്തുടർന്ന്‌ അഞ്ചിന്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ ഇറക്കിയ ഉത്തരവിൽ ഇത്തരം പ്രചാരണം വിലക്കിയിരുന്നു.


ബിജെപി വിതരണം ചെയ്ത ‘ ബിജെപി കേരളം’ എന്ന ലഘുലേഖ ചൂണ്ടിക്കാട്ടിയാണ്‌ സിപിഐ എം പരാതി നൽകിയത്‌. ഹിന്ദു വിശ്വാസികളും അല്ലാത്തവരും തമ്മിൽ സ്പർധ വളർത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ലഘുലേഖ. ശബരിമലയിൽ എൽഡിഎഫ്‌ സർക്കാരും മുഖ്യമന്ത്രിയും ചേർന്ന്‌ കൊള്ള നടത്തിയെന്നാണ്‌ പ്രചരിപ്പിച്ചത്‌. വൈകാരികത ആളിക്കത്തിക്കുകയായിരുന്നു ലക്ഷ്യം. സമാധാന ലംഘനത്തിന് കാരണമാകുന്ന പ്രചാരണത്തിന്‌ 1951 ലെ ജനപ്രാതിനിധ്യ നിയമ പ്രകാരം വിലക്കുണ്ട്‌.


‘കേരള പഞ്ചായത്ത്‌രാജ്‌ ആക്ട്‌ സെക്ഷൻ 124, കേരള മുൻസിപ്പാലിറ്റി സെക്-ഷൻ 128 എന്നിവ പ്രകാരം ഇത്തരം പ്രചാരണങ്ങൾ നിയമവിരുദ്ധമാണ്‌ ’ – എന്നാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ ഉത്തരവിൽ വ്യക്തമാക്കിയത്‌. ലഘുലേഖയ്‌ക്കും വിലക്കുണ്ടായിരുന്നു. പാരഡിപ്പാട്ടിലെ നടപടിയും ഇതുപ്രകാരമാണ്‌. മറ്റുള്ളവരുടെ വിശ്വാസത്തെ അപഹസിക്കുന്നതും സമാധാനത്തിന്‌ ഭംഗം വരുത്തുന്നതുമായ വിഷയങ്ങൾ പ്രചരിപ്പിക്കുന്നതും ആവിഷ്കാര സ്വാതന്ത്ര്യവുമായി ബന്ധമില്ല. നാടിന്റെ വികസനം, ക്ഷേമം, സമാധാനപരവും മതസ‍ൗഹാർദപരവുമായ അന്തരീക്ഷം നിലനിർത്തൽ തുടങ്ങി തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങൾ മറയ്ക്കുകയെന്നതും തെറ്റായ പ്രചാരണങ്ങളുടെ ലക്ഷ്യമായിരുന്നു.


ജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ടും തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടും ഒരുതരത്തിലും ചർച്ച വരാതിരിക്കാൻ കരുതിക്കൂട്ടി ബിജെപി യും യുഡിഎഫും ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പച്ചക്കള്ളം പ്രചരിപ്പിച്ചു. എന്നാൽ, ശബരിമല ക്ഷേത്രം സ്ഥിതിചെയ്യുന്ന വാർഡിലും പഞ്ചായത്തിലും മറ്റ്‌ ക്ഷേത്ര നഗരങ്ങളിലും എൽഡിഎഫ്‌ നേടിയ വിജയം, ഇത്തരം തെറ്റായ പ്രചാരത്തിൽ വോട്ടർമാർ വീണില്ലെന്നതിന്‌ തെളിവാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home