പത്മ പുരസ്കാര ജേതാക്കൾ പ്രാഞ്ചിയേട്ടന്മാരെന്ന് വി മുരളീധരൻ

തിരുവനന്തപുരം: രാജ്യത്തെ പരമോന്നത ബഹുമതിയായ പത്മപുരസ്കാരം ഇതുവരെ നേടിയവരെല്ലാം പ്രാഞ്ചിയേട്ടന്മാരെന്ന് ബിജെപി നേതാവ് വി മുരളീധരൻ. എൻഡിഎ സർക്കാരിന്റെ കാലം മുതലാണ് കൃത്യതയോടെ അർഹതപ്പെട്ടവരിലേക്ക് പത്മ പുരസ്കാരങ്ങളെത്തുന്നത്. അതിനുമുമ്പുള്ള സർക്കാരുടെ കാലത്ത് പ്രാഞ്ചിയേട്ടന്മാരെ പോലെയുള്ളവർക്കാണ് പുരസ്കാരം നൽകിയെന്നതാണ് തിരുവനന്തപുരത്തെ സ്വകാര്യ പരിപാടിയിലെ വി മുരളീധരൻ പറഞ്ഞത്.
2005ലെ പത്മശ്രീ ജേതാവായ കെ എസ് ചിത്ര പങ്കെടുത്ത പരിപാടിയുടെ തുടക്കത്തിലാണ് വി മുരളീധരന്റെ വിവാദ പരാമർശം. ഒൻഎൻവി, നടൻ മധു, സൈന നെഹ്‍വാൾ, എം ലീലാവതി, തിലകന്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, കലാമണ്ഡലം ഗോപി, റസൂല്‍ പൂക്കുട്ടി, ഷാജി എന്‍ കരുണ്‍, സുഗതകുമാരി തുടങ്ങിയ നിരവധി പ്രമുഖർ 2015ന് മുമ്പത്തെ പുരസ്കാര ജേതാക്കളാണ്.









0 comments