രാഹുലിനെ മാറ്റിനിർത്തിയത് എന്തിന് : വി കെ സനോജ്

കോട്ടയം
രാഹുൽ മാങ്കൂട്ടത്തിലിനെ നിയമസഭയിൽനിന്ന് മാറ്റി നിർത്തുന്നത് എന്തിനെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. നിയമസഭാ സമ്മേളനത്തിൽ രാഹുൽ പങ്കെടുക്കില്ലെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. രാഹുലിന് എന്താണ് അയോഗ്യതയെന്നും എത്ര കാലത്തേക്കാണെന്നും അറിയാൻ കേരള സമൂഹത്തിന് ആഗ്രഹമുണ്ട്. ഉത്തരം പറയാൻ കെപിസിസിക്ക് ഉത്തരവാദിത്വമുണ്ട്– സനോജ് കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സംസ്ഥാന പ്രസിഡന്റിനെ തെരഞ്ഞെടുക്കാനോ യോഗം ചേരാൻ പോലുമോ ആകാത്തത്ര തകർച്ചയിലാണ് യൂത്ത് കോൺഗ്രസ്. രാഹുലിനെപ്പറ്റി പരാതിപ്പെടുന്നവർക്കെതിരെ സൈബർ ആക്രമണമുണ്ടാകുന്നു. യുവനടി മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇവരെ സംരക്ഷിക്കാൻ ഡിവൈഎഫ്‌ഐ മുന്നിലുണ്ടാകും.
യുഡിഎഫിലെ യുവനേതാക്കളുടെ കൊള്ളരുതായ്‌മകൾക്കെതിരെയും പരാതിയുയരുന്നു. കേരളത്തിൽ തെക്കുവടക്ക് പാഞ്ഞുനടക്കുന്ന പി കെ ഫിറോസിന് ഗൾഫിൽ അഞ്ചുലക്ഷം മാസശന്പളമുള്ള ജോലിയുണ്ട്. ഇതെങ്ങനെ സാധിക്കുന്നെന്ന് സംസ്ഥാനത്തെ അഭ്യസ്‌തവിദ്യരായ യുവാക്കളോട് പറഞ്ഞാൽ നന്നായിരുന്നു. ദുരന്തങ്ങളുടെ പേരുപറഞ്ഞ് പിരിച്ച പണംകൊണ്ടാണ് ഫിറോസ് ഗൾഫിൽ ബിസിനസ് നടത്തുന്നതും രാഹുൽ കേസുകൾ സെറ്റിൽ ചെയ്യാൻ ശ്രമിക്കുന്നതും. ഫിറോസിന്റെ ഇടപാടുകൾ അന്വേഷിക്കണമെന്നും വി കെ സനോജ് പറഞ്ഞു.









0 comments