ജമാഅത്തെ ഇസ്ലാമി ചങ്ങാത്തം 
ഉമ്മൻചാണ്ടിയുടെ നിലപാട് തള്ളി

v d satheesan statement on jamat e islami
വെബ് ഡെസ്ക്

Published on Jun 12, 2025, 03:22 AM | 1 min read


നിലമ്പൂർ

ജമാഅത്തെ ഇസ്ലാമി മതരാഷ്‌ട്ര, തീവ്രവാദ പ്രസ്ഥാനമല്ലെന്ന സർടിഫിക്കറ്റ്‌ നൽകിയ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ തള്ളുന്നത്‌ കോൺഗ്രസ്‌ നേതാവ്‌ ഉമ്മൻചാണ്ടിയുടെയും രമേശ്‌ ചെന്നിത്തലയുടെയും നിലപാടിനെ. ജമാഅത്തെ തീവ്രവാദ പ്രസ്ഥാനമാണെന്ന നിലപാടാണ്‌ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഉൾപ്പെട്ട യുഡിഎഫ്‌ സർക്കാർ സ്വീകരിച്ചത്‌. 2014 ജനുവരി 28ന്‌ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്‌മൂലം ഇതിന്‌ തെളിവാണ്‌.


ജമാഅത്തെ രാജ്യത്തെ നിയമവ്യവസ്ഥ അംഗീകരിക്കാത്ത മതതീവ്രവാദ സംഘടനയാണെന്നാണ്‌ ഉമ്മൻചാണ്ടി സർക്കാർ കോടതിയിൽ വ്യക്തമാക്കിയത്‌. ചെന്നിത്തലയായിരുന്നു ആഭ്യന്തരമന്ത്രി. അനുയായികളെ ദേശീയതാൽപര്യത്തിനെതിരെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന സംഘടനയായും വിശേഷിപ്പിച്ചു. ജമാഅത്തെയുടെ പ്രവർത്തനം, ആശയം, ഫണ്ട്‌ ഇവയെക്കുറിച്ചുള്ള പൊതുതാൽപര്യ ഹർജിയിലായിരുന്നു യുഡിഎഫ്‌ സർക്കാരിന്റെ നിലപാട്‌ പ്രഖ്യാപനം. ആഭ്യന്തരവകുപ്പ്‌ അണ്ടർസെക്രട്ടറി മേരിജോസഫാണ്‌ സത്യവാങ്‌മൂലം സമർപ്പിച്ചത്‌.


സംസ്ഥാനത്ത്‌ നിരീക്ഷണത്തിലുള്ള സംഘടനയാണ്‌ ജമാഅത്തെ ഇസ്ലാമി. ആവശ്യമെങ്കിൽ നിരോധിക്കും. സർക്കാർ ജോലി സ്വീകരിക്കാനും കോടതിയെ സമീപിക്കാനും അവർ എതിരാണ്‌. ജമാഅത്തെ പ്രസിദ്ധീകരണശാലയായ ഇസ്ലാമിക്‌ പബ്ലിഷിങ്‌ ഹൗസ്‌ പുറത്തിറക്കിയ പതിനാല്‌ പുസ്‌തകങ്ങൾ നിരോധിക്കാൻ നടപടി പൂർത്തിയാവുകയാണ്‌. 1957ൽ മലയാളത്തിൽ പ്രസിദ്ധീകരിച്ച ജമാഅത്തെ ഭരണഘടന രാജ്യത്തിന്റെ ഭരണഘടനയെ വെല്ലുവിളിക്കയാണെന്നും സത്യവാങ്‌മൂലത്തിലുണ്ട്‌.

നിലമ്പൂരിൽ ജമാഅത്തെയെ യുഡിഎഫ്‌ സഖ്യത്തിലാക്കാൻ ചരടുവലിച്ച മുസ്ലിംലീഗ്‌ നേതാവ്‌ പി കെ കുഞ്ഞാലിക്കുട്ടികൂടി അന്ന്‌ മന്ത്രിയായിരുന്നു.


സതീശൻ ജമാഅത്തെയെ സ്‌തുതിച്ചതിൽ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിട്ടില്ല. ജമാഅത്തെ മതരാഷ്‌ട്രവാദികളല്ലെന്ന സർടിഫിക്കറ്റ്‌ നൽകി പ്രതിപക്ഷ നേതാവ്‌ യുഡിഎഫിനെ കെണിയിലാക്കിയെന്ന വിമർശം കോൺഗ്രസിൽ ശക്തമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home