20 പേരുടെ പട്ടിക പ്രതിപക്ഷ നേതാവ്‌ നൽകിയതിനാൽ കെപിസിസി സെക്രട്ടറി നിയമനം തൽക്കാലം വേണ്ടെന്നും തീരുമാനിച്ചു

print edition പുതിയ നിയമനങ്ങളിലും തഴഞ്ഞു ; യോഗവും സമരവും ബഹിഷ്‌കരിച്ച്‌ 
പ്രതിപക്ഷ നേതാവ്‌

v d satheesan
avatar
സി കെ ദിനേശ്‌

Published on Nov 13, 2025, 03:33 AM | 1 min read


തിരുവനന്തപുരം

പുനഃസംഘടനാ പരാതികൾ പരിഹരിക്കാൻ നടത്തിയ പുതിയ നിയമനങ്ങളിലും തഴഞ്ഞതോടെ കെപിസിസി ഭാരവാഹി യോഗവും കോൺഗ്രസ്‌ സംഘടിപ്പിച്ച സമരവും ബഹിഷ്‌കരിച്ച്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ. കന്റോൺമെന്റ്‌ ഹ‍ൗസിലുണ്ടായിരുന്ന അദ്ദേഹം രക്തസമ്മർദം കൂടിയതിനാൽ വിശ്രമിക്കുകയാണെന്ന്‌ അറിയിക്കുകയായി
രുന്നു.


കെ സി വേണുഗോപാലിന്റെമാത്രം തീരുമാനം നടപ്പാക്കുന്നതിലാണ്‌ സതീശന്റെ പ്രതിഷേധം. ഏറ്റവും ഒടുവിൽ സതീശൻ നിർദേശം തള്ളി മൂന്ന്‌ ജനറൽ സെക്രട്ടറിമാരെക്കൂടി എഐസിസി അംഗീകരിച്ചു. 20 പേരുടെ പട്ടിക പ്രതിപക്ഷ നേതാവ്‌ നൽകിയതിനാൽ കെപിസിസി സെക്രട്ടറി നിയമനം തൽക്കാലം വേണ്ടെന്നും തീരുമാനിച്ചു. ജനറൽ സെക്രട്ടറിമാരുടെ ആദ്യപട്ടിക പരിഗണിക്കുന്പോൾ കൂടുതൽപേരെ വേണമെന്ന നിലപാടിലായിരുന്നു സതീശൻ. അതും നടക്കാതായതോടെ സംഘടനാതലത്തിൽ കനത്ത തിരിച്ചടിയായി. പ്രതിപക്ഷ നേതാവ്‌ സ്ഥാനത്തിരുന്ന ഒരാളും ഇതുപോലെ അവഗണിക്കപ്പെട്ടിട്ടില്ല.


മര്യാപുരം ശ്രീകുമാർ, അബ്‌ദുറഹ്‌മാൻകുട്ടി, സൂരജ്‌ രവി എന്നിവരാണ്‌ പുതിയ ജനറൽ സെക്രട്ടറിമാർ. ഇവരെ ബുധനാഴ്‌ചത്തെ കെപിസിസി യോഗത്തിൽ പങ്കെടുപ്പിക്കുകയുംചെയ്‌തു. സതീശൻ ആവശ്യപ്പെട്ട ചെന്പഴന്തി അനിലിനെ പരിഗണിച്ചില്ല. എൻ ശക്തനെ തൽക്കാലം മാറ്റേണ്ടെന്ന്‌ തീരുമാനിച്ചതോടെ അനിൽ തിരുവനന്തപുരം ഡിസിസി പ്രസിഡന്റാകുമെന്ന പ്രതീക്ഷയും അസ്‌തമിച്ചു.


മര്യാപുരം ശ്രീകുമാർ കെ മുരളീധരന്റെ നോമിനിയാണ്‌. പന്തളത്തെ യുഡിഎഫ്‌ സംഗമം ജാഥാക്യാപ്റ്റനായ മുരളീധരൻ ബഹിഷ്‌കരിച്ചതിനെ തുടർന്ന്‌ കെ സി വേണുഗോപാൽ കൊടുത്ത ഉറപ്പിലാണ്‌ നിയമനം. കെ പി ധനപാലനെയും വെട്ടി. എ ഗ്രൂപ്പ്‌ പട്ടികയിലുള്ളയാളാണ്‌ അബ്ദുറഹ്‌മാൻകുട്ടി. വി എം സുധീരനൊപ്പമാണ്‌ സൂരജ്‌ രവി.




deshabhimani section

Related News

View More
0 comments
Sort by

Home