print edition തുരങ്കപാത നിർമാണം നിലച്ചിട്ട് 4 മാസം

കൽപ്പറ്റ : വയനാടിന്റെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരമാകുന്ന ആനക്കാംപൊയിൽ– കള്ളാടി– മേപ്പാടി തുരങ്കപാതയുടെ നിർമാണം നിലച്ചിട്ട് നാലുമാസം പിന്നിട്ടു. കള്ളാടിയിൽ ജൂലൈ ഏഴിനുണ്ടായ മണ്ണിടിച്ചിലിനെ തുടർന്നാണ് പ്രവൃത്തി നിർത്തിവയ്‌പ്പിച്ചത്. തുരങ്കപാതയെ ശക്തമായി എതിർക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവായിരുന്നപ്പോൾ വി ഡി സതീശന്റെ നിലപാട്.
എതിർപ്പ് തള്ളിയാണ് എൽഡിഎഫ് സർക്കാർ വയനാട്–കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാതയുടെ നിർമാണമാരംഭിച്ചത്. കള്ളാടിയിലും ആനക്കാംപൊയിൽ ഭാഗത്തും ഒരേസമയം നിർമാണം തുടങ്ങി. ആനക്കാംപൊയിലിൽ ഇരട്ടത്തുരങ്കത്തിന്റെ നിർമാണവും ആരംഭിച്ചു.
സുരക്ഷാ പ്രശ്‌നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ വിദഗ്‌ധ സമിതിയെ നിയോഗിച്ചു. ഒരുമാസത്തിനകം സമിതി റിപ്പോർട്ട് നൽകുമെന്നും തുടർന്ന് നിർമാണം പുനരാരംഭിക്കുമെന്നുമായിരുന്നു വിശദീകരണം. നാലുമാസം കഴിഞ്ഞിട്ടും റിപ്പോർട്ട് നൽകിയില്ലെന്നാണ് സർക്കാർ വാദം.
തൊഴിലുമില്ല; ഫണ്ടുമില്ല
പകുതിയോളം തൊഴിലാളി കുടുംബങ്ങൾ തൊഴിലുറപ്പ് പദ്ധതിയിൽനിന്ന് പുറത്ത്. ആകെ രജിസ്‌റ്റർ ചെയ്‌തത് 40.74 ലക്ഷം കുടുംബങ്ങളാണ്. ഇതിൽ തൊഴിലെടുക്കാൻ സന്നദ്ധരായത്(ആക്ടീവ് കുടുംബങ്ങൾ) 17.78 ലക്ഷം. തൊഴിൽ ലഭിച്ചത് 9.35 ലക്ഷം കുടുംബങ്ങൾക്ക് മാത്രം. നവംബർ ഒന്നുവരെ 125 തൊഴിൽ കിട്ടിയത് 758 കുടുംബങ്ങൾക്ക്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ജൂലൈ ഒന്നുമുതൽ നടപ്പാക്കിയ വിബിജിആർഎഎംജി എന്നിവ പ്രകാരം ലഭിക്കേണ്ടത് 5,46,91,195 തൊഴിൽദിനങ്ങളാണ്. നൽകിയതാകട്ടെ 3,11,63,833 തൊഴിൽദിനങ്ങളും. 2,35,27,362 ദിനങ്ങളുടെ കുറവ്.
പദ്ധതി ചെലവിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് വഹിക്കേണ്ടത്. കേന്ദ്ര വിഹിതം 3136.44 കോടിയാണ്. ആനുപാതികമായി 2090 കോടി സംസ്ഥാന സർക്കാർ വകയിരുത്തണം. എന്നാൽ, 1422.66 കോടി മാത്രമാണ് ഇൗ സർക്കാർ വകയിരുത്തിയത്.
തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമാക്കാൻ മാസാവലോകനം ചേരാറില്ല.
മന്ത്രി ചെയർമാനായ കൗൺസിൽ രൂപീകരിച്ചിട്ടില്ല. അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിക്ക് ബജറ്റിൽ 200 കോടി രൂപ മാറ്റി വച്ചെങ്കിലും ഒരു രൂപ പോലും സർക്കാർ നഗരസഭകൾക്ക് കൈമാറിയില്ല. തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കാൻ വൻപ്രതിഷേധപരിപാടികൾക്ക് രൂപം നൽകാനിരിക്കുകയാണ് എൻആർഇജി വർക്കേഴ്‌സ് യൂണിയൻ.
ഒറ്റക്ക് വഴിമുടക്കുന്നവനാടാ...
കേരളം ഭരിക്കുന്നത് ഏകാധിപതിയായ മുഖ്യമന്ത്രിയെന്ന് ആറുമാസം കൊണ്ട് വ്യക്തം. മുന്നണിയും പാർടിയും സർക്കാരിൽ പടിക്ക് പുറത്താണ്. മന്ത്രിമാരെ പോലും നോക്കുകുത്തിയാക്കി മുഖ്യമന്ത്രി വി ഡി സതീശന്റെ സന്പൂർണ ആധിപത്യമാണ് വകുപ്പുകളിൽ. മന്ത്രിമാരറിയാതെ വകുപ്പുസെക്രട്ടറിമാരെ അടിക്കടി മാറ്റുന്നു.
ആറു മാസത്തിനിടെ നാലു തവണ ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലംമാറ്റം. എല്ലാം മുഖ്യമന്ത്രിയുടെ തന്നിഷ്‌ടപ്രകാരം. പൊതു വിദ്യാഭ്യാസ ഡയറക്‌ടറെ തുടർച്ചയായി മാറ്റിയതിൽ മന്ത്രി തന്നെ പരസ്യമായി അതൃപ്‌തി പ്രകടിപ്പിച്ചു. വീര്യം കുറഞ്ഞ മദ്യത്തിന്റെ തീരുവ കുറച്ചത് താനറിഞ്ഞില്ലെന്ന് എക്‌സൈസ് മന്ത്രി എം ലിജുവും ഹൈക്കോടതിയിൽ ദേവസ്വത്തിനായി സ്‌പെഷൽ പ്ലീഡറെ നിയമിച്ചത് താനറിഞ്ഞില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരനും പറഞ്ഞു.
ലീഗ് മന്ത്രിമാരുടെ വകുപ്പുകളിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണ്. എസ്‌എസ്‌കെ ഡയറക്‌ടറെ മന്ത്രി അറിയാതെ മുഖ്യമന്ത്രി നിയമിച്ചു. കില ഡയറക്‌ടർ നിയമനത്തിലും മുഖ്യമന്ത്രി ഇടപെടുന്നു. സർക്കാരിന്റെ സുപ്രധാന തീരുമാനങ്ങൾ പോലും മുന്നണിയിൽ ചർച്ച ചെയ്യുന്നില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് കുറ്റപ്പെടുത്തി.









0 comments