Deshabhimani

print edition ഉണ്ണിത്താന്റെ വെളിപ്പെടുത്തൽ; സൈബർ ഗുണ്ടകൾ രംഗത്ത്‌

Unnithan Cyber Goons.jpg
വെബ് ഡെസ്ക്

Published on Nov 25, 2026, 01:30 AM | 1 min read

തിരുവനന്തപുരം: കോൺഗ്രസ്‌ നേതാവ്‌ രാജ്‌മോഹൻ ഉണ്ണിത്താന്റെ വെളിപ്പെടുത്തലുകൾക്കു പിന്നാലെ സൈബർ ആക്രമണം രൂക്ഷമാക്കി ഷാഫി– മാങ്കൂട്ടത്തിൽ അനുയായി വൃന്ദം. ഷാഫി പറന്പിലും രാഹുൽ മാങ്കൂട്ടത്തിലും ചേർന്നാണ്‌ തനിക്കെതിരെ സൈബർ ആക്രമണം നടത്തുന്നതെന്നും ആക്രമണം തുടർന്നാൽ ഡയറി പുറത്തെടുക്കുമെന്നും വെല്ലുവിളിച്ചതിനുപിന്നാലെയാണിത്‌.


ഉണ്ണിത്താൻ ഇനി എവിടെ മത്സരിച്ചാലും തോൽപ്പിക്കുമെന്നും ലൈഫിൽ ലോക്‌സഭയും രാജ്യസഭയും കാണില്ലെന്നുമൊക്കെയാണ്‌ കമന്റുകൾ. അസഭ്യവർഷവുമുണ്ട്‌.മുസ്ലിംലീഗിന്റെ പേരിലും ആക്രമണമുണ്ട്‌. ‘കാസർകോട്‌ ലീഗ് വിചാരിച്ചാൽ ഉണ്ണിത്താനല്ല, ഏതു കൊമ്പനായാലും തോറ്റ് വീട്ടിൽ ഇരിക്കും’ എന്നാണ്‌ ലീഗിന്റെ പേരിലുള്ള കമന്റ്‌. ചിലകമന്റുകളിൽ ഭീഷണിയുമുണ്ട്‌.സോഷ്യൽ മീഡിയയിൽ വ്യാജ അക്ക‍ൗണ്ടുകളുള്ള വൻ സംഘമാണ്‌ ഷാഫി– മാങ്കൂട്ടത്തിൽ ടീമിനുവേണ്ടി പ്രവർത്തിക്കുന്നത്‌. എതിരെ പറയുന്നവർക്കും എതിർ രാഷ്‌ട്രീയ പാർടികൾക്കുമെതിരെ മുമ്പും ഇ‍ൗ സംഘം ഹീനമായ സൈബർ ആക്രമണം നടത്തിയിട്ടുണ്ട്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home