ad
Deshabhimani

2014ൽ കോൺഗ്രസ് നേതാവ്‌ പ്രയാർ ഗോപാലകൃഷ്ണൻ - ദേവസ്വം പ്രസിഡന്റായതോടെ പോറ്റിയെ ശബരിമല മേൽശാന്തിയുടെ സഹായിയാക്കി

print edition പോറ്റി കയറിയത്‌ 2004ൽ 
തന്ത്രി കുടുംബത്തിന്റെ കൈപിടിച്ച്

potty

2007ൽ ശബരിമല ഉത്സവത്തിന്റെ ഭാഗമായുള്ള ചടങ്ങിൽ തന്ത്രി കണ്ഠരര്‌ രാജീവർക്കൊപ്പം ഉണ്ണിക്കൃഷ്‌ണൻ പോറ്റി (മാതൃഭൂമി പ്രസിദ്ധീകരിച്ച ചിത്രം)

avatar
ആർ രാജേഷ്‌

Published on Jan 05, 2026, 02:01 AM | 1 min read


പത്തനംതിട്ട

സ്വർണമോഷണക്കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി ശബരിമലയിൽ പിടിമുറുക്കിയത് തന്ത്രി കുടുംബത്തിന്റെ ഒത്താശയിൽ. 2004ൽ ആലപ്പുഴ സ്വദേശിയായ പരികർമിയുടെ സഹായിയായാണ്‌ ശബരിമലയിൽ ഇയാളുടെ രംഗപ്രവേശം.


ബംഗളൂരു ശ്രീരാംപുർ ധർമശാസ്താക്ഷേത്രത്തിലെ പൂജാരിയായിരുന്നു അന്ന് പോറ്റി. ഈ ക്ഷേത്രത്തിലെ തന്ത്രി ശബരിമല തന്ത്രിയായിരുന്ന കണ്ഠരര് രാജീവരായിരുന്നു. ഈ ബന്ധം ശബരിമലയിലേക്കുള്ള പോറ്റിയുടെ വഴി സുഗമമാക്കി. അന്ന് കോൺഗ്രസ് നേതാവ്‌ ജി രാമൻനായരായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്‌. 2007ൽ പോറ്റി പരികർമിയായി. തന്ത്രി കൊണ്ടുവന്നയാളായതിനാൽ ഇ‍തിന്‌ ദേവസ്വംബോർഡിന്റെ അനുമതി വേണ്ടിയിരുന്നില്ല. വേതനം നൽകുന്നത് ബോർഡായിരുന്നില്ല.

വർഷങ്ങൾ കഴിഞ്ഞതോടെ ഉണ്ണിക്കൃഷ്ണൻ പോറ്റി ശബരിമലയിലെ "എല്ലാമെല്ലാമായി' വളർന്നു.


ഇതിനിടെ 2012–14 കാലയളവിൽ കോൺഗ്രസ്‌ നേതാവ്‌ എം പി ഗോവിന്ദൻനായർ ബോർഡ്‌ പ്രസിഡന്റായിരുന്ന സമയത്ത്‌ കീഴ്ശാന്തിയായി താൽക്കാലിക നിയമനം നൽകി. ആറന്മുള തിരുവാഭരണം ഓഫീസിൽവച്ചാണ്‌ ഉത്തരവ് തയ്യാറാക്കി കവറിലിട്ട് കൈമാറിയത്.

2014ൽ കോൺഗ്രസ് നേതാവ്‌ പ്രയാർ ഗോപാലകൃഷ്ണൻ ദേവസ്വം പ്രസിഡന്റായതോടെ പോറ്റിയെ ശബരിമല മേൽശാന്തിയുടെ സഹായിയാക്കി. മുൻ മന്ത്രി വി എസ് ശിവകുമാറിന്റെ സഹോദരനും ശബരിമല അഡ്മിനിസ്ട്രേഷൻ ഓഫീസറുമായ വി എസ് ജയകുമാറിന്റെ ശുപാർശയെ തുടർന്നാണിത്. തന്ത്രി കുടുംബത്തിന്‌ വേണ്ടപ്പെട്ടയാളെന്ന നിലയിൽ ഉണ്ണിക്കൃഷ്ണൻ പോറ്റി തന്റെ ബന്ധങ്ങൾ വിപുലമാക്കി. തമിഴ്, കന്നഡ, തെലുഗ് ഉൾപ്പെടെയുള്ള ഭാഷകളറിയാമെന്നത്‌ കൂടുതൽ അവസരമൊരുക്കി.


ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന കോടീശ്വരൻമാരായ തീർഥാടകരെ ശബരിമലയിലെത്തിച്ച് സുഗമദർശനവും താമസസൗകര്യവും ഒരുക്കിയും പ്രസാദവും മറ്റും മുറിയിൽ എത്തിച്ചുനൽകിയും പോറ്റി അവരുടെ പ്രിയപ്പെട്ടവനായി. തന്ത്രിയുടെ പ്രതിനിധിയായാണ് അവർ പോറ്റിയെ കണ്ടത്. അക്കാലയളവിൽ സന്നിധാനത്ത് തന്ത്രി പങ്കെടുക്കുന്ന പ്രധാന ചടങ്ങുകളിലെല്ലാം സഹകാർമികനായി ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഉണ്ടായിരുന്നു. ഇത്‌ ചിത്രം സഹിതം അന്നത്തെ പത്രമാധ്യമങ്ങളിൽ കാണാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home