'മുട്ടനാടുകൾ പോരടിക്കുമ്പോൾ ചോര കുടിക്കുന്ന ചെന്നായ ആകരുത്; ഉണ്ണി മുകുന്ദനെതിരെ അഭിലാഷ് പിള്ള

കൊച്ചി : നിർമ്മാതാവ് മുരളി കുന്നുപുറവുമായുള്ള തർക്കത്തിന് പിന്നാലെ നടൻ ഉണ്ണി മുകുന്ദനെതിരെ ഗുരുതര ആരോപണങ്ങളുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. മുട്ടനാടുകൾ തമ്മിൽ കൂട്ടിയിടിക്കുമ്പോൾ ചോര കുടിക്കുന്ന ചെന്നായ ആകാൻ ഉണ്ണി മുകുന്ദൻ ശ്രമിക്കരുതെന്ന് അഭിലാഷ് പിള്ള പറഞ്ഞു. പരാജയപ്പെട്ട സിനിമകളുടെ നിർമ്മാതാക്കളെ കൈവിടാതെ അവർക്കും ഉണ്ണി ഡേറ്റ് നൽകാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുരളി കുന്നുപുറം ഉണ്ണിക്കെതിരെ വീഡിയോയുമായി വന്നതിന് പിന്നാലെ താൻ അദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നു. തനിക്ക് അബദ്ധം പറ്റിയതാണെന്നാണ് മറുപടി നൽകിയത്. ഇതിനുപിന്നാലെയാണ് ഉണ്ണിക്കെതിരെ നിലപാടുകൾ വ്യക്തമാക്കാൻ അഭിലാഷ് പിള്ള തീരുമാനിച്ചത്. മാളികപ്പുറം സിനിമയുടെ വിജയത്തിന് പിന്നിൽ താനാണെന്നും താനാണ് ചിത്രം സംവിധാനം ചെയ്തതെന്നും ഉണ്ണി പലയിടത്തും പറഞ്ഞുനടന്നു. ഇത്രയും കാലം ഞങ്ങൾ മിണ്ടാതിരിക്കുകയായിരുന്നു. എന്നാൽ തങ്ങളുമായി പ്രശ്നങ്ങളുള്ളവർക്ക് ഉണ്ണി മനഃപൂർവ്വം പോയി ഡേറ്റ് നൽകുകയാണെന്നും അഭിലാഷ് ആരോപിച്ചു.
മുരളി കുന്നുപുറത്തിന് ഉണ്ണി പണം നേരത്തെ തന്നെ നൽകിയിരുന്നുവെന്നും ഇപ്പോൾ നടക്കുന്ന വിവാദങ്ങൾക്കും പിആർ വർക്കുകൾക്കും പിന്നിൽ ഉണ്ണി മുകുന്ദൻ തന്നെയാണെന്നും അഭിലാഷ് പിള്ള വ്യക്തമാക്കി. ഉണ്ണി മുകുന്ദനും മാളികപ്പുറം ടീമിനുമിടയിലുള്ള ആഭ്യന്തര കലഹം ഇതോടെ പരസ്യമായിരിക്കുകയാണ്.









0 comments