'ചേച്ചി അധികം വർത്തമാനം പറയണ്ട'; സഹായം തേടിയ വയോധികയെ പരിഹസിച്ച് വീണ്ടും സുരേഷ് ഗോപി

suresh gopiiil
വെബ് ഡെസ്ക്

Published on Sep 17, 2025, 02:48 PM | 1 min read

തൃശൂർ: സഹായം തേടിയ വയോധികയെ പരിഹസിച്ച്‌ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കൊടുങ്ങല്ലൂർ കലുങ്ക് സൗഹൃദ സദസിലാണ്‌ വീണ്ടും വിവാദം.


കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ എടുക്കാൻ സഹായം ചോദിച്ചെത്തിയ ആനന്ദവല്ലി എന്ന വയോധികയോട്‌ 'ചേച്ചി അധികം വർത്തമാനം പറയണ്ട, ഇഡി പിടിച്ചെടുത്ത പണം കിട്ടാൻ മുഖ്യമന്ത്രിയെ സമീപിക്കൂ' എന്നായിരുന്നു കേന്ദ്ര സഹമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രിയെ തിരക്കി പോകാൻ പറ്റില്ലെന്ന് വയോധിക അറിയിച്ചതോടെ 'എന്നാൽ എന്റെ നെഞ്ചത്തോട്ട് കയറിക്കോ' എന്നും സുരേഷ് ഗോപി പരിഹസിച്ചു. നിങ്ങളുടെ മന്ത്രി തൊട്ടടുത്തല്ലേ താമസിക്കുന്നത് എന്ന് ചോദിച്ച സുരേഷ്‌ ഗോപിയോട്‌ ഞങ്ങളുടെ മന്ത്രിയല്ലേ സർ നിങ്ങൾ എന്ന് വയോധിക മറു ചോദ്യം ഉന്നയിച്ചു. അല്ല, ഞാൻ ഈ രാജ്യത്തിന്റെ മന്ത്രിയാണെന്നായിരുന്നു അടുത്ത മറുപടി. താൻ മറുപടി നൽകി കഴിഞ്ഞുവെന്നും ഇതേ പറ്റൂ എന്നും സുരേഷ് ഗോപി പ്രതികരിച്ചു.


പ്രതികരണം സമൂഹമാധ്യമങ്ങളിലെത്തിയതോടെ വലിയ വിമർശനമാണ്‌ ഉയരുന്നത്‌. കൊച്ചുവേലായുധന്റെ നിവേദനം മടക്കിയ സംഭവത്തെത്തുടർന്നുണ്ടായ ആരോപണങ്ങളിൽ കൈപ്പിഴ പറ്റിയെന്ന വിശദീകരണമാണെന്നുളള മറുപടി സുരേഷ് ഗോപി ഇന്ന്‌ നടത്തിയതിന്‌ പിന്നാലെയാണ്‌ അടുത്ത വിവാദം.







deshabhimani section

Related News

View More
0 comments
Sort by

Home