Deshabhimani

print edition എസ്‌ബിഐ ഡാറ്റാ ചോർച്ച 
പുറംകരാറിന്റെ ദുരന്തം

SBI data breach
avatar
പി വി ജീജോ

Published on Oct 27, 2026, 03:23 AM | 1 min read

കോഴിക്കോട്‌: എസ്‌ബിഐയിലെ ഡാറ്റാ ചോർച്ചക്ക്‌ പിന്നിൽ അനിയന്ത്രിത കരാർവൽക്കരണമെന്ന്‌ സൂചന. ബാങ്കിന്റെ ഔട്ട്സോഴ്സിങ് സബ്സിഡറികളായ എസ്‌ബിഒഎസ്‌എസ്‌, എസ്‌എസ്‌എൽ എന്നീ കമ്പനികളിലെ കരാർ ജീവനക്കാരാണ്‌ ബാങ്കിലെ പ്രധാന പ്രവർത്തനങ്ങളുടെ നിർവഹണം. ഇടപാടുകാരുടെ സേവിങ്സ് അക്കൗണ്ട്, കെവൈസി, ഫോട്ടോ, ജനനത്തീയതി, മൊബൈൽ നമ്പർ, വരുമാന വിവരങ്ങൾ എന്നിവയെല്ലാം കൈകാര്യംചെയ്യുന്നത്‌. ഇവരാണ് കാർഷിക –ചെറുകിട–വാഹന വായ്പകൾ, അവയുടെ വിശദാംശങ്ങൾ, ബാങ്കിന്റെ ഓൺലൈൻ മൊബൈൽ ആപ്ലിക്കേഷൻ സേവനങ്ങൾ, കെവൈസി ഫോമുകൾ ശേഖരിക്കൽ തുടങ്ങിയ ജോലികളും ചെയ്യുന്നത്.


64,995 കരാർ ജീവനക്കാർ ബാങ്കിലുണ്ട്‌. മറ്റ്‌ പൊതുമേഖലാ ബാങ്കുകളിൽ ഇതിന്റെ പത്തിലൊന്നാണ്‌ കരാറുകാരുടെ എണ്ണം. 3,25,000 ഉപയോക്താക്കളുടെ പ്രാഥമിക വിവരങ്ങളും 3897 ഇടപാടുകാരുടെ വ്യക്തിഗത വിവരങ്ങളും ചോർന്നതായി ബാങ്ക് സമ്മതിച്ചിട്ടുണ്ട്‌. ബാങ്കിലെ സ്ഥിരം ജോലികളും അതീവ സുരക്ഷ ആവശ്യമുള്ള ഡാറ്റ കൈകാര്യംചെയ്യുന്നതുമടക്കം പുറംകരാർ നൽകിയതിന്റെയും അനന്തരഫലമാണ് ഇപ്പോഴത്തെ ചോർച്ച. ഇടപാടുകാരെ അകറ്റുന്നതും ബാങ്കിന്റെ വിശ്വാസ്യത തകർക്കുന്നതുമാണീ അവസ്ഥ. നിലവിൽ വ്യക്തിഗത ഡാറ്റ ചോർന്ന 3897 ഇടപാടുകാരെയും ബാങ്ക് വിവരം രേഖാമൂലം അറിയിച്ചിട്ടില്ലെന്ന ആക്ഷേപവുമുണ്ട്‌.


അനിയന്ത്രിതമായ പുറംകരാർ അവസാനിപ്പിച്ച്‌ നിയമനം കാര്യക്ഷമമാക്കി ബാങ്കിനെ ശക്തമാക്കണമെന്ന ജീവനക്കാരുടെ സംഘടനകളുടെ ആവശ്യവും സർക്കാർ ചെവിക്കൊണ്ടിട്ടില്ല. പുറംകരാറിന്റെ ഭാഗമായുണ്ടായ പ്രശ്‌നങ്ങൾ ജീവനക്കാരിൽ അടിച്ചേൽപ്പിക്കാനും ശ്രമമുണ്ട്‌. കൈവൈഎസ്‌ വിവരങ്ങൾ പുതുക്കി കൈമാറാൻ ശനി, ഞായർ ദിവസങ്ങളിൽ പ്രവർത്തിക്കാനുള്ള നിർദേശം പുറപ്പെടുവിച്ചത്‌ ഇതിന്റെ ഭാഗമാണ്‌. റിസർവ് ബാങ്ക്‌ നിർദേശത്തിന്റെ മറപറ്റി കഴിഞ്ഞ ദിവസങ്ങളിൽ എറണാകുളം മേഖലയിൽ ബാങ്കുകൾ പ്രവർത്തിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home