യുജിസി കരട് പാഠ്യപദ്ധതി ; ഇന്ത്യയുടെ വിദ്യാഭ്യാസ പാരമ്പര്യത്തിനെതിര്

തിരുവല്ല
മലങ്കര മാർത്തോമ സുറിയാനിസഭ പ്രതിനിധി മണ്ഡലം വാർഷികം സമാപിച്ചു. സര്‍വകലാശാല ഗ്രാന്റസ് കമീഷന്‍ (യുജിസി) ബിരുദപഠനത്തിനായി തയ്യാറാക്കി സംസ്ഥാനങ്ങള്‍ക്ക് നൽകിയ കരട് പാഠ്യപദ്ധതി ഇന്ത്യയുടെ മഹനീയ വിദ്യാഭ്യാസ പാരമ്പര്യത്തിനെതിരാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. പാഠ്യപദ്ധതികളില്‍ വളച്ചൊടിക്കലുകളും വെട്ടിത്തിരുത്തലുകളും പതിവായി. ചില രാഷ്‌ട്രീയ കാഴ്‌ചപ്പാടുകള്‍ക്ക് ഹിതകരമല്ലാത്തതെല്ലാം ഒഴിവാക്കുകയോ മാറ്റിമറിക്കുകയോ ചെയ്യുന്നു. ഹിതകരമായവ കൂട്ടിച്ചേര്‍ക്കുന്നു. ചിലതിനെ മഹത്വവൽക്കരിച്ചു. അറിവിന്റെ വിശാലത ചുരുക്കുകയും വിദ്യാര്‍ഥികളുടെ പാഠ്യപരിപ്രേഷ്യങ്ങളെ വികലമാക്കയും ചെയ്യുന്ന ഈ പ്രവണത എത്രത്തോളം ആശാസ്യമാണെന്ന് ചിന്തിക്കണം.
രാജ്യത്തെ പാഠപുസ്‌തകങ്ങളുടെ ഉള്ളടക്കത്തിലേക്ക് രാഷ്‌ട്രീയ കലര്‍പ്പുകള്‍ ഇരച്ചുകയറുന്നു. വസ്‌തുനിഷ്‌ഠവും ശാസ്‌ത്രീയവും മതനിരപേക്ഷവുമായിരിക്കേണ്ട പാഠ്യപദ്ധതികള്‍ കഴിഞ്ഞ ഒരുപതിറ്റാണ്ടിനിടെ അതിന്റെ അടിസ്ഥാനമൂല്യങ്ങളില്‍നിന്നു വ്യതിചലിക്കുന്ന കാഴ്‌ചയാണ് കണ്ടത്. പണ്ട് ഒളിഞ്ഞും പതുങ്ങിയും വരികള്‍ക്കിടയിലൂടെ വായിക്കാമായിരുന്ന രാഷ്‌ട്രീയവും മതവും ഇപ്പോള്‍ ഒളിവിടംവിട്ട് പകല്‍ വെളിച്ചത്തില്‍ അക്ഷരയുദ്ധത്തിന് ആഹ്വാനം ചെയ്യുന്നു. യഥാര്‍ഥ ചരിത്രം അന്വേഷിച്ചു പഠിക്കുക, പഠിപ്പിക്കുക എന്ന വെല്ലുവിളിയും ഉയരുകയാണ്– സമ്മേളനം മുന്നറിയിപ്പു നൽകുന്നു.









0 comments