ad
Deshabhimani

print edition യുഡിഎഫിന്‌ നേര്‌ പറയാനില്ല; വ്യാജനിൽ മാത്രം
‘ശരണം’

UDF
avatar
പ്രത്യേക ലേഖകൻ

Published on Jan 18, 2026, 06:53 AM | 1 min read

തിരുവനന്തപുരം : നേരായ കാര്യങ്ങൾ പറഞ്ഞോ, സർക്കാരിനെ വസ്തുതാപരമായി വിമർശിച്ചോ യുഡിഎഫിന്‌ ജനങ്ങളെ സമീപിക്കാൻ കഴിയില്ലെന്ന്‌ തെളിയിച്ച്‌ വ്യാജ വാർത്തകളുടെയും പ്രസ്താവനകളുടെയും കുത്തൊഴുക്ക്‌. നുണകളിലൂടെ, ഭരണം മാറുമെന്ന പ്രതീതി സൃഷ്ടിക്കുക എന്നതാണ്‌ കനുഗോലു തന്ത്രം. പ്രമുഖ പത്രങ്ങളായ മനോരമയും മാതൃഭൂമിയും കോൺഗ്രസിന്റെ പിആർ ടീമുമാണ്‌ അതിനായി രംഗത്തുള്ളത്‌. ഇവർ ഒരുക്കിയ കോൺഗ്രസ്‌ വിസ്‌മയങ്ങൾ തകർന്നടിഞ്ഞതോടെ സർക്കാരിന്റെ വികസന ക്ഷേമ പദ്ധതികളെ തകർക്കാനും തെറ്റിദ്ധരിപ്പിക്കാനുമാണ്‌ ശ്രമം.

പച്ച നുണ പറഞ്ഞ്‌ അപഹസിച്ചതിലുള്ള വേദന പങ്കുവച്ച്‌ എഴുത്തുകാരി ലിസി കഴിഞ്ഞ ദിവസം രംഗത്തുവന്നു. തൃശൂർ കോർപറേഷനിൽ സീറ്റിനായി സിപിഐ എം പണം വാങ്ങിയെന്ന നുണവാർത്ത മാതൃഭൂമിയാണ്‌ കൊടുത്തത്‌. ലേഖകൻ വിളിച്ചപ്പോൾ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞിട്ടും അവർ മുൻക‍ൂട്ടി തയ്യാറാക്കിയ വ്യാജവാർത്ത കൊടുക്കുകയായിരുന്നു. ജീവനക്കാരെ ആശങ്കപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഡിഎ കുടിശ്ശിക കൊടുക്കില്ലെന്നായിരുന്നു മറ്റൊരു വാർത്ത. സർക്കാർ ആവർത്തിച്ച്‌ വ്യക്തമാക്കിയിട്ടുള്ളതാണ്‌ ജീവനക്കാരുടെ ഒരാനുകൂല്യവും യുഡിഎഫ്‌ കാലത്തേതുപോലെ തട്ടിയെടുക്കില്ലെന്ന്‌. മുണ്ടക്കൈ ദുരന്തത്തിന്‌ ഇരയായവർക്ക്‌ വീടൊരുക്കാനും സഹായമെത്തിക്കാനും സർക്കാരും ജനങ്ങളും ആത്മാർഥമായി ശ്രമിച്ച വേളയിലെല്ലാം, പണം കൊടുത്തില്ലെന്ന്‌ മാത്രമല്ല മറ്റുള്ളവരോട്‌ കൊടുക്കരുതെന്ന്‌ ആഹ്വാനം ചെയ്തു കോൺഗ്രസ്‌ നേതാക്കൾ.

പോറ്റിയെ കേറ്റിയെന്ന പാരഡി ഇറക്കി വ്യാജപ്രചാരണം നടത്തിയവർ ശബരിമലയിലെ സ്വർണകൊടിമരം തന്നെ മുക്കിയെന്നാണ്‌ ഇപ്പോൾ പുറത്തുവരുന്നത്‌. എസ്‌ഐടിUDF,,FAKE NEWS ക്കെതിരെ നിയമസഭ ബഹിഷ്‌കരിച്ച കോൺഗ്രസ്‌ ഇപ്പോൾ പറയുന്നു തങ്ങൾ എസ്‌ഐടിയെ എതിർത്തിട്ടില്ലെന്ന്‌. അനധികൃതമായി പാലം കെട്ടുന്നത്‌ അപകടം ക്ഷണിച്ചുവരുത്തുമെന്ന്‌ കണ്ട്‌ തടഞ്ഞപ്പോൾ അതിനെ കുംഭമേള തടഞ്ഞെന്നാക്കി. മന്ത്രി എം ബി രാജേഷിന്‌ എക്‌സൈസ്‌ എസ്‌കോർട്ട്‌ വേണമെന്ന ഉത്തരവുണ്ടെന്ന വ്യാജനെ ഇറക്കി മണിക്കൂറുകൾക്കകം പൊളിഞ്ഞു. മുതിർന്ന സിപിഐ എം നേതാവ്‌ സികെപി പത്മനാഭൻ കോൺഗ്രസിലേക്ക്‌ എന്ന ബ്രേക്കിങ്‌ പൊളിയാൻ നിമിഷങ്ങളേ വേണ്ടിവന്നുള്ളു. ആർഎസ്‌എസ്‌ വോട്ടുകൊണ്ട്‌ മാത്രം പറവൂരിൽ ജയിച്ചുവരുന്ന പ്രതിപക്ഷ നേതാവിന്റെ ‘ മതേതരത്വ പ്രസംഗവും ’ വൈറലാണ്‌.നേരായ കാര്യങ്ങൾ പറഞ്ഞോ, സർക്കാരിനെ വസ്തുതാപരമായി വിമർശിച്ചോ യുഡിഎഫിന്‌ ജനങ്ങളെ സമീപിക്കാൻ കഴിയില്ലെന്ന്‌ തെളിയിച്ച്‌ വ്യാജ വാർത്തകളുടെയും പ്രസ്താവനകളുടെയും കുത്തൊഴുക്ക്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home