print edition ധവളപത്രം; കെഎസ്ഇബി നഷ്ടവാദം വസ്തുതാവിരുദ്ധം

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിൽ കെഎസ്ഇബിയെക്കുറിച്ചുള്ള പരാമർശങ്ങൾ വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതും.
കെഎസ്ഇബി വലിയ കടത്തിലാണെന്നും സംസ്ഥാന സർക്കാരിന് വൻ സാമ്പത്തിക ബാധ്യത വരുത്തിവയ്‌ക്കുന്നെന്നും ആരോപിക്കുന്നത് ആസൂത്രിത നീക്കത്തിന്റെ ഭാഗം. കഴിഞ്ഞ ഒന്പത് വർഷത്തെ കണക്ക് പരിശോധിച്ചാൽ കെഎസ്ഇബി വലിയ ബാധ്യത ഉണ്ടാക്കിയെന്ന വാദം പൊളിയും.
2015–-16ൽ ഉമ്മൻ ചാണ്ടി സർക്കാർ അധികാരമൊഴിയുമ്പോൾ ബോർഡിന്റെ കടം 5925.45 കോടിയായിരുന്നു. 2024-–25 സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ ബാധ്യത 11,036 കോടി മാത്രം. ഒന്പത് വർഷത്തിനിടയിൽ ബാധ്യതയിലുണ്ടായ വർധന 5111 കോടി മാത്രം.
ഇക്കാലയളവിൽ 23,842 കോടിയുടെ വികസന പദ്ധതികൾ ബോർഡ് നടപ്പാക്കി. കടം വാങ്ങിയ തുകയേക്കാൾ എത്രയോ അധികം ചെലവിട്ടു. കൃത്യമായ ആസൂത്രണവും എൽഡിഎഫ് സർക്കാരിന്റെ ശക്തമായ പിന്തുണയുമാണ് കെഎസ്ഇബിയെ മികച്ച പ്രവർത്തന ലാഭത്തിലേക്ക് എത്തിച്ചത്.
2021–-22ൽ ബോർഡ് നേടിയത് 736.27 കോടി രൂപയുടെ പ്രവർത്തന ലാഭം. 2022-–23ൽ കടുത്ത പ്രതിസന്ധികൾ കാരണം 1023.62 കോടിയുടെ നഷ്ടമുണ്ടായി. ഇതിന്റെ 75 ശതമാനവും സംസ്ഥാന സർക്കാർ ഏറ്റെടുത്തു.
2023-–24ൽ 465 മെഗാവാട്ടിന്റെ ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കപ്പെട്ടപ്പോഴും 218.51 കോടിയുടെ ലാഭമുണ്ടാക്കാനാ യി. 2024-–25ൽ മുൻകാല നഷ്ടം സർക്കാർ ഏറ്റെടുത്തതിന്റെ ഭാഗമായി ലഭിച്ച 494.29 കോടി രൂപ കൂടി കണക്കിലെടുത്താൽ ഈ സാമ്പത്തിക വർഷം കെഎസ്ഇബി നേടിയത് 571.22 കോടി രൂപയുടെ ലാഭമാണ്.










0 comments