പാലത്തിന്‌ നഷ്ടമായത്‌ 3.15 കോടി , വനവൽക്കരണത്തിന്‌ നഷ്ടപ്പെടുത്തിയത്‌ 7.5 കോടി

ബെയ്‌ലി പാലം മുതൽ ശർക്കരക്കൊള്ളവരെ ; ശബരിമലയെ കട്ടുമുടിച്ചത്‌ യുഡിഎഫ്‌

udf scam in sabarimala
avatar
ആർ രാജേഷ്‌

Published on Oct 07, 2025, 02:49 AM | 1 min read


പത്തനംതിട്ട

ശബരിമലയുടെ മറവിൽ ധൂർത്തും അഴിമതിയും നടമാടിയത്‌ കോൺഗ്രസ്‌ ഭരണകാലയളവിൽ. 2005ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത്‌ വിഭാവനംചെയ്‌ത ബെയ്‌ലി പാലം ഇതിന്റെ നേർചിത്രമാണ്‌. തിരുവിതാംകൂർ ദേവസ്വം ബോർഡിന്‌ 3.15 കോടി രൂപ നഷ്ടമായ പദ്ധതി ശബരിമലയിലെ തിരക്ക്‌ ഒഴിവാക്കാനെന്ന പേരിലായിരുന്നു. അന്ന്‌ കേന്ദ്ര യുപിഎ സർക്കാരിൽ പ്രതിരോധമന്ത്രിയായിരുന്ന എ കെ ആന്റണിയാണ്‌ ഇതിനു മുൻകൈയെടുത്തത്‌. രാജസ്ഥാനിലെ ജോധ്‌പുരിൽ ഉപേക്ഷിച്ച ബെയ്‌ലിപാലത്തിന്റെ അവശിഷ്‌ടം ഇവിടെ എത്തിച്ചത്‌ സ‍‍ൗജന്യമെന്ന്‌ പറഞ്ഞാണ്‌. എന്നാൽ ലോറി വാടകയിനത്തിൽ 15 ലക്ഷം രൂപ ദേവസ്വം ബോർഡിന്‌ നൽകേണ്ടിവന്നു. സന്നിധാനത്തിന്‌ പുറകിൽ പാലം സ്ഥാപിക്കാൻ ബോർഡിന്‌ ചെലവായത്‌ മൂ‍ന്നു കോടി രൂപയും. ഇന്ന്‌ ഇ‍ൗ പാലം ഉപയോഗശൂന്യമായി കിടക്കുന്നു.


2005ൽ മൻമോഹൻസിങ് പ്രധാനമന്ത്രിയായിരിക്കുന്പോഴാണ്‌ നിലക്കലും പന്പയിലുമായി 305 ഏക്കർ വനംഭൂമി ദേവസ്വം ബോർഡിനായി ഏറ്റെടുക്കാൻ ശ്രമമുണ്ടായത്‌. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ദേവസ്വം പ്രസിഡന്റ്‌ ജി രാമൻനായരും പ്രധാനമന്ത്രിയെ കണ്ടുവെങ്കിലും എതിർപ്പുയർന്നതിനെ തുടർന്ന്‌ നീക്കം ഉപക്ഷേിച്ചു. വനവൽക്കരണത്തിന്റെ പേരിലുള്ള പദ്ധതിക്കായി പിന്നീട്‌ ഇടുക്കി കന്പക്കല്ലിലാണ്‌ ഭൂമി കണ്ടെത്തിയത്‌. ഇതിനായി ദേവസ്വം ബോർഡ്‌ 7.5 കോടി രൂപ അഡ്വാൻസ്‌ നൽകി. എന്നാൽ, പിന്നീട്‌ എന്താണുണ്ടായതെന്നോ അഡ്വാൻസ്‌ തുക എവിടേക്കുപോയി എന്നതടക്കമുള്ള കാര്യം ഇന്നും അജ്ഞാതമാണ്‌. ശബരിമലയിലെ ജ്യോത്സ്യവിവാദവും യുഡിഎഫ്‌ ഭരണകാലയളവിലായിരുന്നു.


ഉണ്ണിക്കൃഷ്‌ണ പണിക്കരെ എത്തിച്ച്‌ ‘പ്രശ്‌നപരിഹാര’ത്തിനായി കോടികളാണ്‌ കോൺഗ്രസ്‌ നേതൃത്വത്തിലുള്ള ദേവസ്വം ഭരണസമിതി ധൂർത്തടിച്ചത്‌. സന്നിധാനത്തെ ഭസ്‌മക്കുളം മാറ്റിസ്ഥാപിക്കണമെന്നും കെട്ടിടങ്ങളെല്ലാം ഇടിച്ചുനിരത്തി പുതിയത്‌ പണിയണമെന്നും ജ്യോത്സ്യനെക്കൊണ്ട്‌ പറയിപ്പിച്ചതുവഴി കോടികൾ തട്ടുകയായിരുന്നു ലക്ഷ്യം. ശ്രദ്ധതിരിക്കാൻ ‘അയ്യപ്പവിഗ്രഹത്തിൽ സ്‌ത്രീസ്‌പർശ’മെന്നും പ്രചരിപ്പിച്ചു. കോലാഹലത്തിനായി ഉണ്ണിക്കൃഷ്‌ണപ്പണിക്കരുടെ ഉറ്റസുഹൃത്ത്‌ കന്നഡ നടി ജയമാലയെയാണ്‌ ഉപയോഗിച്ചത്‌. സംഭവത്തിൽ പത്തനംതിട്ട ജില്ലാ കോടതിയിൽ ഉണ്ണിക്കൃഷ്‌ണപ്പണിക്കർക്കെതിരെ കേസുമുണ്ടായിരുന്നു. യുഡിഎഫ്‌ ഭരണത്തിൽ വി എസ്‌ ശിവകുമാർ ദേവസ്വംമന്ത്രിയായിരുന്നപ്പോഴാണ്‌ ആന്ധ്രയിൽനിന്ന്‌ ശർക്കര വാങ്ങിയതിലെ കോടികളുടെ അഴിമതി.



deshabhimani section

Related News

View More
0 comments
Sort by

Home