ad
Deshabhimani

print edition കേരളത്തിലെ ജനപക്ഷ ബദലിനെ തകർക്കുന്നു

LDF protest group in Kozhikode on Thursday
വെബ് ഡെസ്ക്

Published on Jul 05, 2026, 12:54 AM | 1 min read

തിരുവനന്തപുരം: കേരളത്തിൽ ഇടതുപക്ഷം കെട്ടിപ്പടുത്ത ജനപക്ഷ ബദലിനെ യുഡിഎഫ്‌ ഭരണം തകർച്ചയിലേക്ക്‌ തള്ളിവിടുകയാണെന്ന്‌ തൊഴിലാളി–-കർഷക സംഘടനകളുടെ സംയുക്തവേദി. കേന്ദ്ര ബിജെപി സർക്കാരിന്റെ ജനദ്രോഹ, തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ യോജിച്ച സമരം നടത്താൻ തിരുവനന്തപുരത്ത്‌ ട്രേഡ് യൂണിയനുകളുടെയും -സംയുക്ത കിസാൻ മോർച്ചയുടെയും സംസ്ഥാന സംയുക്തവേദി യോഗംചേർന്ന്‌ ആഹ്വാനം ചെയ്‌തു.


നവംബറിൽ സംസ്ഥാനതലത്തിൽ തൊഴിലാളി-–കർഷക സംഗമം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. പാചക വാതകം, പെട്രോൾ, ഡീസൽ, നിത്യോപയോഗ സാധനങ്ങൾ എന്നിവയുടെ വിലക്കയറ്റം താങ്ങാനാകാത്തവിധം വർധിപ്പിച്ചു. പുതിയ ലേബർകോഡുകൾ നടപ്പാക്കി തൊഴിലാളികളെയും ദ്രോഹിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിച്ചും ഓഹരി-–ആസ്തി വിൽപ്പനയിലൂടെയും കേന്ദ്രസർക്കാർ ജനങ്ങളുടെ സാധാരണജീവിതം തകിടം മറിക്കുകയാണെന്നും യോഗം ചൂണ്ടിക്കാട്ടി. കിസാൻസഭ നേതാവ് വി പി ഉണ്ണികൃഷ്ണൻ അധ്യക്ഷനായി.

വി ശിവൻകുട്ടി, കെ എൻ ഗോപിനാഥ്, കെ എസ് സുനിൽകുമാർ, ആർ രാമു (സിഐടിയു), എം വിജയകുമാർ, വി എസ് പത്മകുമാർ (കേരള കർഷകസംഘം), ആർ സജിലാൽ, ജോർജ് തോമസ് (എഐടിയുസി), ആനാവൂർ നാഗപ്പൻ, ജെ ശശാങ്കൻ (കെഎസ്‌കെടിയു), മനോജ് ഇടമന (ബികെഎംയു), ഗോപി കൊച്ചുരാമൻ, എ എസ് രാധാകൃഷ്ണൻ (എച്ച്എംകെപി), എം കെ തങ്കപ്പൻ (ടിയുസിഐ), സോണിയ ജോർജ്, സ്വീറ്റ ദാസൻ (സേവ), ജെ വേണുഗോപാലൻനായർ (കിസാൻ സഭ), എസ് മനോഹരൻ (എച്ച്എംഎസ്), കരകുളം വിജയകുമാർ (കർഷക ജനത), ബി ടി രമ, വി വി രാജേന്ദ്രൻ, ലാൽകുമാർ (എഐസിടിയു), കെ ചന്ദ്രശേഖരൻ, യദുകുമാർ, ജെയ്‌സൺ കൊല്ലാപ്പിള്ളി (എൻഎൽസി), ജോസ് കുറ്റിയാനിമറ്റം (നാഷണലിസ്റ്റ് കിസാൻ സഭ), എം ഉണ്ണികൃഷ്ണൻ (ഐഎൻഎൽസി), തമ്പാനൂർ രാജീവ് (കേരള കർഷക യൂണിയൻ- സ്‌കറിയ), എം കെ ദിലീപ്, പി ജയപ്രകാശ് (കെഎസ്‌കെഎസ്), മോഹudf, left alternative ൻ സി അറവുന്തറ, വി രാഘവൻപിള്ള, ടി വിജയൻ (കിസാൻ ജനത), സജീവൻ ഭരതന്നൂർ (എജികെഎസ്) എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home