പ്രതിപക്ഷനേതാവേ ഇതൊന്ന് കേൾക്കൂ
print edition കോൺഗ്രസ് നേതാക്കളും പറഞ്ഞു ; ഒരുദിവസംകൊണ്ടല്ല, ഒരുപാട് കാര്യങ്ങൾ ചെയ്‌തു

എറണാകുളം ജില്ലയെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടനും മന്ത്രി പി രാജീവും പദ്ധതി പ്രോജക്ട് ഡയറക്ടർ പി എച്ച് ഷൈനും
കൊച്ചി
അതിദാരിദ്ര്യമുക്ത നേട്ടത്തെ അവഹേളിക്കുന്ന പ്രതിപക്ഷനേതാവ് വി ഡി സതീശൻ സ്വന്തം ജില്ലയിലെ യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളുടെ അതിദാരിദ്ര്യമുക്ത പ്രഖ്യാപനവും കോൺഗ്രസ് നേതാക്കളുടെ പ്രസംഗവും ഒന്ന് കേൾക്കണമായിരുന്നു. യുഡിഎഫ് ഭരിക്കുന്ന ജില്ലാപഞ്ചായത്തും തൃക്കാക്കര നഗരസഭ ഉൾപ്പെടെയുള്ള തദ്ദേശസ്ഥാപനങ്ങളും ആഘോഷപൂർവമാണ് അതിദാരിദ്ര്യമുക്ത പ്രഖ്യാപനം നടത്തിയത്. ഒക്ടോബർ 30നായിരുന്നു എറണാകുളം ജില്ലയെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചത്. മന്ത്രി പി രാജീവ് ഉദ്‌ഘാടകനായ ചടങ്ങിൽ അധ്യക്ഷനായത് ജില്ലാപഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ മനോജ് മൂത്തേടൻ. അതിദാരിദ്ര്യമുക്തമാകാൻ നടത്തിയ പ്രവർത്തനങ്ങൾ മൂത്തേടൻ തന്നെ ചടങ്ങിൽ വിശദീകരിച്ചു.
‘ഒരുപാട് കടന്പകൾ കടന്നാണ് ഇൗ പ്രഖ്യാപനത്തിൽ എത്തിയത്. അതിദരിദ്രരുടെ ലിസ്‌റ്റ് തയ്യാറാക്കി അവരെ ഘട്ടംഘട്ടമായി അതിൽനിന്ന് മാറ്റാനുള്ള വലിയ പരിശ്രമം സർക്കാരും ത്രിതല പഞ്ചായത്തും വിവിധ വകുപ്പുകളും നടത്തി. അതിനുവേണ്ടിയുള്ള പ്രവർത്തനം പരിപൂർണമായ അർഥത്തിൽ പൂർത്തീകരിക്കുന്ന വേളയിലാണ് പ്രഖ്യാപനം. സ്ഥലം, ആനൂകല്യം, അർഹതപ്പെട്ട അവകാശങ്ങൾ എന്നിവ ലഭ്യമാക്കി. ഒരുദിവസംകൊണ്ട് അതിദരിദ്രരെ അതിൽനിന്ന് മാറ്റാനാകില്ല. അതിനുവേണ്ടിയുള്ള ഒരുപാട് കാര്യങ്ങൾ കുറെനാളുകളായി ആരംഭിച്ചു. വീട്, സ്ഥലം എന്നിവ ലഭ്യമാക്കുന്നതുൾപ്പെടെ ഒരുപാട് കാര്യങ്ങൾ വിവിധ വകുപ്പുകളുടെ ഏകോപനത്തേോടെ യാഥാർഥ്യമാക്കി.
230ലധികം ആളുകൾക്ക് ജില്ലാപഞ്ചായത്ത് സ്ഥലം ലഭ്യമാക്കി. അതുപോലെ മറ്റു തദ്ദേശസ്ഥാപനങ്ങൾ പദ്ധതികൾ ഏറ്റെടുത്ത് സർക്കാരിന്റെ പ്രവർത്തനത്തിനൊപ്പം ചേർന്നു’ എന്നും മൂത്തേടൻ പ്രസംഗിച്ചു. ഇതു കേട്ടാൻ തീരാവുന്ന സംശയമല്ലേ സതീശനുള്ളൂ എന്നാണ് കോൺഗ്രസുകാർതന്നെ ചോദിക്കുന്നത്.









0 comments