ad
Deshabhimani

പെൻഷൻ വാങ്ങുന്ന കുടുംബങ്ങളെ യുഡിഎഫ് അവഹേളിക്കുന്നു: ടി പി രാമകൃഷ്ണൻ

TP Ramakrishnan
വെബ് ഡെസ്ക്

Published on Jun 06, 2025, 03:12 PM | 1 min read

കോഴിക്കോട്: പെൻഷൻ കൈക്കൂലിയെന്ന കെ സി വേണുഗോപാലിൻ്റെ പരാമർശം ദുഃഖകരമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. പെൻഷൻ വാങ്ങുന്ന 62 ലക്ഷത്തോളം കുടുംബങ്ങളെ അവഹേളിക്കുകയാണ് യുഡിഎഫ് ചെയ്യുന്നത്. കെ സി വേണുഗോപാലിനെ ന്യായീകരിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്ത് വന്നു. വേണുഗോപാലിൻ്റെ അഭിപ്രായത്തിൽ ലീഗ് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


പെൻഷൻ വിഷയത്തിൽ ജനങ്ങളെ തെറ്റിധരിപ്പിക്കാനാണ് കോൺഗ്രസ് ശ്രമെന്നും പെൻഷൻ പ്രത്യുൽപ്പാദനപരമല്ല എന്ന നിലപാടാണ് കോൺഗ്രസ് ആദ്യം സ്വീകരിച്ചതെന്നും അദ്ദേഹം കോഴിക്കോട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലമ്പൂരിലേത് രാഷ്ട്രീയ പോരാട്ടമായാണ് എൽഡിഎഫ് കാണുന്നത്. ജനങ്ങളുടെ ജീവിത പ്രശ്നങ്ങളാണ് എൽഡിഎഫ് ചർച്ചയാക്കുന്നത്. മണ്ഡലത്തിൽ എൽഡിഎഫ് വൻ മുന്നേറ്റം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home