Deshabhimani

print edition കോളേജ്‌ വിദ്യാർഥിനികൾക്ക്‌ 1000 രൂപ എവിടെ ?

college girl students sad
avatar
പി ആർ ചന്തു കിരൺ

Published on Oct 12, 2026, 01:30 AM | 1 min read

തിരുവനന്തപുരം: കോളേജ്‌ വിദ്യാർഥിനികൾക്ക്‌ 1000 രൂപ ധനസഹായം പ്രഖ്യാപിച്ച യുഡിഎഫ്‌ സർക്കാരിന്റെ ‘ഗ്യാരന്റി’ നടപ്പായില്ല. അഞ്ചിന ഇന്ദിരാ ഗ്യാരന്റികളുടെ ഭാഗമായാണ് പദ്ധതി പ്രഖ്യാപിച്ചത്. ആദ്യബജറ്റിൽ ഒരു രൂപപോലും വകയിരുത്തിയില്ല. പ്രാരംഭ നടപടികളിലേക്കും കടന്നില്ല. സംസ്ഥാനത്ത്‌ 13 ലക്ഷത്തോളം പേരാണ്‌ കോളജുകളിൽ പഠിക്കുന്നത്‌. ഇതിൽ ഏഴ്‌ലക്ഷത്തോളം പെൺകുട്ടികളാണ്. ഇവർക്ക്‌ മാസം ധനസഹായം നൽകാൻ 70 കോടി രൂപ വേണം. ബിരുദതലംവരെ വിദ്യാഭ്യാസം സ‍ൗജന്യമാക്കിയ എൽഡിഎഫ്‌ സർക്കാരിന്റെ തീരുമാനം അട്ടിമറിച്ചാണ്‌ യുഡിഎഫ്‌ സർക്കാർ പുതിയ പദ്ധതി കൊണ്ടുവന്നത്‌.


ഉടൻ നടപ്പാക്കുമെന്ന മറുപടി ആവർത്തിക്കുകയാണ്‌ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ബിരുദ വിദ്യാഭ്യാസം സൗജന്യമാക്കിയ എൽഡിഎഫ്‌ സർക്കാർ പ്രഖ്യാപനം നടപ്പാക്കില്ലെന്നും യുഡിഎഫിന്റേത്‌ വ്യത്യസ്‌ത സമീപനമാണെന്നുമായിരുന്നു മന്ത്രിയുടെ അവകാശവാദം. യുവാക്കൾക്ക്‌ പലിശ രഹിത വായ്‌പ‍, ആരോഗ്യ ഇൻഷുറൻസ്‌, ക്ഷേമപെൻഷൻ വർധന തുടങ്ങിയ നടക്കാത്ത ഗ്യാരന്റികൾക്കൊപ്പമാണ്‌ വിദ്യാർഥിനികൾക്കുള്ള സഹായം ഉൾപ്പെടുത്തിയത്‌.


ഉന്നതവിദ്യാഭ്യാസ മേഖലയിലേക്ക്‌ കൂടുതൽപേരെ കൈപിടിച്ചുയർത്തുകയായിരുന്നു എൽഡിഎഫ്‌ സർക്കാർ ലക്ഷ്യം. ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിലെ 66 ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജുകളിൽ ബിരുദപഠനം സ‍ൗജന്യമാക്കുമെന്ന്‌ ജനുവരിയിൽ അവതരിപ്പിച്ച ബജറ്റിൽ പ്രഖ്യാപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home