ad
Deshabhimani

print edition ആരോഗ്യവകുപ്പിൽ വീണ്ടും പ്രതികാര നടപടി; 52 ജീവനക്കാർക്ക്‌ സ്ഥലംമാറ്റം

transfer
വെബ് ഡെസ്ക്

Published on Jul 16, 2026, 12:30 AM | 1 min read

തിരുവനന്തപുരം: പകർച്ചവ്യാധി വ്യാപനത്തിനിടെ ആരോഗ്യവകുപ്പിൽ രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമായി വീണ്ടും സ്ഥലംമാറ്റവുമായി യുഡിഎഫ്‌ സർക്കാർ. ആരോഗ്യവകുപ്പ്‌ ആസ്ഥാനത്ത്‌ നിന്നുൾപ്പെടെ തിരുവനന്തപുരം ജില്ലയിലെ ക്ലർക്ക്/സീനിയർ ക്ലർക്ക് തസ്തികയിലെ 52 ജീവനക്കാരെ അപ്രതീക്ഷിതമായി സ്ഥലംമാറ്റി. സർവീസ്‌ സംഘടനാ നേതാക്കളെയും സ്ത്രീകളെയും 50 കിലോമീറ്റർ അകലെയുള്ള എഫ്‌എച്ച്‌സികളിലേക്കാണ്‌ മാറ്റിയത്‌.


ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥരെ വിദൂര സ്ഥലങ്ങളിലേക്ക്‌ മാറ്റുമെന്ന് മന്ത്രി കെ മുരളീധരൻ ഞായറാഴ്‌ച ആവർത്തിച്ചിരുന്നു. സ്ഥലം മാറ്റിയ ഉത്തരവ്‌ തിങ്കളാഴ്‌ചയാണ്‌ പുറത്തിറങ്ങിയത്‌. ബുധനാഴ്‌ച അടിയന്തരമായി അതത്‌ ഓഫീസുകളിൽനിന്ന്‌ ഇവരെ വിടുതൽ ചെയ്തു. പകരക്കാരില്ലെങ്കിലും വിടുതൽ ചെയ്യണമെന്ന്‌ ഉത്തരവിൽ നിർദേശമുണ്ട്‌. വകുപ്പുതല സ്ഥലംമാറ്റം നേരത്തെ കഴിഞ്ഞിരുന്നെന്നും നിലവിലെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും ഉദ്യോഗസ്ഥർ പറയുന്നു.


ഡയറക്ടറേറ്റ്‌ ഓഫീസിലുൾപ്പെടെ കോൺഗ്രസ്‌ സംഘടനാനേതാക്കളെ തിരുകിക്കയറ്റാനാണ്‌ ശ്രമം. തലസ്ഥാനത്ത്‌ പുതുതായി പ്രഖ്യാപിച്ച രണ്ടാം മെഡിക്കൽ കോളേജിന്റെ നോഡൽ ഓഫീസറായി കെപിസിസി ജനറൽ സെക്രട്ടറി സൂരജ്‌ രവിയുടെ സഹോദരി കവിത രവിയെ ചട്ടവിരുദ്ധമായി നിയമിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home