ad
Deshabhimani

ചീനിക്കുഴിയിൽ എച്ച്‌എൽഎല്ലിൽനിന്ന് മലിനജലം ഒഴുക്കുന്നതായി പരാതി

Sewage disposal

എച്ച്എൽഎൽ കമ്പനിയിൽനിന്ന്‌ ഒഴുക്കിവിടുന്ന മലിനജലം

വെബ് ഡെസ്ക്

Published on Jul 21, 2026, 01:19 AM | 1 min read

കോലഞ്ചേരി


മഴുവന്നൂർ പഞ്ചായത്ത് 21–-ാംവാർഡ് ചീനിക്കുഴിയിൽ പ്രവർത്തിക്കുന്ന എച്ച്എൽഎൽ കമ്പനിയിൽനിന്ന്‌ മലിനജലം ഒഴുക്കുന്നതായി പരാതി.


കമ്പനിയിൽനിന്ന് മഴവെള്ളത്തോടൊപ്പം അതീവ ദുർഗന്ധം വമിക്കുന്ന മാലിന്യമാണ് പ്രദേശത്തെ കിണറുകളിലേക്കും കൃഷിയിടങ്ങളിലേക്കും ഒഴുക്കിവിടുന്നത്. മാലിന്യപ്രവാഹം കാരണം മേഖലയിൽ കടുത്ത ആരോഗ്യപ്രശ്നങ്ങളും രോഗഭീതിയും ഉയർന്നിട്ടുണ്ട്. ദുർഗന്ധം കാരണം പ്രദേശവാസികൾക്ക് വീടുകളിൽ കഴിച്ചുകൂട്ടാൻ കഴിയാത്ത അവസ്ഥയാണ്. മഴ ശക്തമാകുന്നതോടെ മലിനജലം കൂടുതൽ പ്രദേശങ്ങളിലേക്ക് പടരുകയാണ്. ​


ജനങ്ങളുടെ ജീവന് ഭീഷണിയുയർത്തുന്ന കമ്പനിയുടെ നിരുത്തരവാദപരമായ നിലപാടിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വാർഡ് അംഗം സി എ അഷറഫ് പഞ്ചായത്തിനും കലക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതി നൽകി. മലിനീകരണത്തിന് ശാശ്വതപരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനുളള ഒരുക്കത്തിലണ് നാട്ടുകാർ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home