print edition ഇരുട്ടത്ത് തുടരണം; ഉൗർജംതേടി തെക്കുവടക്ക്

ഫോട്ടോ: ശരത് കൽപ്പാത്തി

സ്വന്തം ലേഖകൻ
Published on Sep 14, 2026, 02:31 AM | 1 min read
തിരുവനന്തപുരം: കേരളം ഇന്നനുഭവിക്കുന്ന വൈദ്യുതി പ്രതിസന്ധിക്ക് കാരണം യുഡിഎഫ് സർക്കാരിന്റെ ആസൂത്രണപ്പിഴവ്. വൈദ്യുതി ഉപയോഗം കൂടുന്നതും ഉൽപ്പാദനം കുറയുന്നതുമായ സാഹചര്യം മുന്നിൽക്കണ്ട് ഒരുക്കംനടത്തിയില്ല. പ്രതിസന്ധി പരിഹരിക്കാൻ മഹാരാഷ്‌ട്ര, പഞ്ചാബ്, ഉത്തർപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളുമായി ചർച്ച നടത്തി വൈദ്യുതി വാങ്ങിയെടുക്കാൻ ഞായറാഴ്‌ച ഉന്നതതല യോഗത്തിൽ കെഎസ്‌ഇബി തീരുമാനിച്ചു. ഇൗ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി ബോർഡ് ഡയറക്ടർമാർ ചർച്ച നടത്തും.
എൽഡിഎഫ് ഭരിക്കുന്പോൾ, പ്രതിസന്ധിയുടെ സൂചന ലഭിച്ചാലുടൻ മറ്റ് സംസ്ഥാനങ്ങളുമായി കരാറുണ്ടാക്കി അധിക വൈദ്യുതി വാങ്ങി ലോഡ്‌ഷെഡിങ് ഒഴിവാക്കിയിരുന്നു. 2027ലെ വേനൽക്കാലത്തേക്ക് ആവശ്യമുള്ള അധിക വൈദ്യുതിക്കുപോലും എൽഡിഎഫ് സർക്കാർ എൻടിപിസിയുമായി കരാറിലേർപ്പെട്ടിട്ടുണ്ട്.
നിലവിൽ പ്രതിസന്ധി വന്നപ്പോൾ യുഡിഎ-ഫ് സർക്കാരിനോട് ഉദ്യോഗസ്ഥരും സംഘടനകളും അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടിരുന്നു. അന്ന് ഇടപെട്ടിരുന്നെങ്കിൽ ഇന്നത്തെ അവസ്ഥയിൽ എത്തില്ലായിരുന്നു. ഇന്ത്യയിലാകെ വൈദ്യുതി പ്രതിസന്ധിയുള്ളതിനാൽ എക്‌സ്‌ചേഞ്ചുകളിൽ ആവശ്യത്തിന് ഉൗർജം എത്താത്തത് കേരളത്തിന്റെ പരിശ്രമത്തിന് തിരിച്ചടിയായേക്കും. വൈദ്യുതിക്ക് അധികചാർജും നൽകേണ്ടിവരും.
ജലവൈദ്യുത പദ്ധതികളിൽനിന്നുള്ള ഉൽപ്പാദനത്തിന് വെള്ളം കിട്ടാൻ ഇനി തുലാവർഷം മാത്രമേ കേരളത്തിലുള്ളൂ. അതിനിടയിലോ ശേഷമോ നല്ല മഴലഭിച്ചില്ലെങ്കിൽ അടുത്ത വർഷവും കേരളം ഇരുട്ടിലാകും.










0 comments