കങ്ങരപ്പടിയിലെ മോഷണം; പ്രതികൾ വർക്കലയിൽ പിടിയിൽ

അമ്പലം പ്രസാദ്, ഹസൻ സന്തോഷ്
കാക്കനാട്
കങ്ങരപ്പടിയിൽ റിട്ട. ഐഎഎസ് ഉദ്യോഗസ്ഥന്റെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ മൂന്നുപേർ പിടിയിൽ. കുപ്രസിദ്ധ മോഷ്ടാക്കളായ അമ്പലം പ്രസാദ്, ഹസൻ സന്തോഷ് എന്നിവരെയാണ് തൃക്കാക്കര പൊലീസ് വർക്കലയിൽനിന്ന് പിടികൂടിയത്.
സെപ്റ്റംബർ എട്ടിന് പുലർച്ചെയാണ് കങ്ങരപ്പടിയിലെ റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ തോമസ് ചാണ്ടിയുടെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയത്. തൃക്കാക്കര എസ്‌ഐ ആന്റണിയുടെ നേതൃത്വത്തിൽ നടത്തിയ ഊർജിത അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.
മോഷണത്തിനുശേഷം പ്രതികൾ താമസിച്ച കങ്ങരപ്പടിയിലെ എലിജന്റ് റസിഡൻസി ഹോട്ടലിലും മോഷണംനടന്ന വീട്ടിലും പ്രതികളെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കേരളത്തിലെ വിവിധ സ്റ്റേഷനുകളിലായി 50ഓളം മോഷണക്കേസുകളിൽ പ്രതികളാണ് പിടിയിലായ മൂന്നുപേരെന്നും സമാനമായ നിരവധി കേസുകളിൽ ഇവർക്ക് പങ്കുണ്ടെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കൂടുതൽ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും.









0 comments