ജനവാസമേഖലയിൽ പെട്രോൾപമ്പ്
ജനകീയപ്രതിഷേധം സംഘടിപ്പിച്ചു

എരൂർ ഷാരിപ്പടിയിൽ പെട്രോൾപമ്പ് അനുവദിച്ചതിനെതിരെ സംഘടിപ്പിച്ച പ്രതിഷേധം
എരൂർ
ജനവാസമേഖലയിൽ പെട്രോൾപമ്പ് സ്ഥാപിക്കുന്നതിനെതിരെ ജനകീയപ്രതിഷേധം സംഘടിപ്പിച്ചു. എരൂർ ഷാരിപ്പടിക്കുസമീപം ജനസാന്ദ്രതകൂടിയ പ്രദേശത്ത് മിനിമം ദൂരപരിധി മാനദണ്ഡങ്ങൾ പാലിക്കാതെയും പരിസരവാസികൾ അറിയാതെയും പെട്രോൾപമ്പ് അനുവദിച്ചതിനെതിരെയാണ് വിവിധ രാഷ്ട്രീയകക്ഷിപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചത്.
കൗൺസിലർ പി ബി സതീശൻ അധ്യക്ഷനായി. വിവിധ രാഷ്ട്രീയപാർടി നേതാക്കളായ ഐ കെ രഞ്ജിത്, ടോണി മണിയംകോട്ട്, പി കെ പീതാംബരൻ, എസ് സുനിൽ, കെ ആർ ദീപക്, ആർ രഞ്ജിത്, തങ്കപ്പൻ കോട്ടപ്പുറത്ത് എന്നിവർ സംസാരിച്ചു.









0 comments