ad
Deshabhimani

print edition നീറ്റ്‌ ഉടൻ കംപ്യൂട്ടർ അധിഷ്‌ഠിതമാകുമെന്ന്‌ എൻടിഎ

national testing agency
വെബ് ഡെസ്ക്

Published on Sep 14, 2026, 02:48 AM | 1 min read

ന്യൂഡൽഹി: നീറ്റ്‌ ഉടൻ കംപ്യൂട്ടർ അധിഷ്‌ഠിത പരീക്ഷയായി മാറുമെന്ന്‌ ദേശീയ ടെസ്‌റ്റിങ്ങ്‌ ഏജൻസി (എൻടിഎ) ഡയറക്ടർ ജനറൽ അഭിഷേക്‌ സിങ്‌. നിലവിൽ എൻടിഎ നടത്തുന്ന പ്രധാനപ്പെട്ട പരീക്ഷകളിൽ നീറ്റ്‌ മാത്രമാണ്‌ പേപ്പർ അധിഷ്‌ഠിതമായി നടത്തുന്നത്‌.


ജെഇഇ, യുജിസി–നെറ്റ്‌, സിയുഇടി,‍ എൻഐഎഫ്‌ടി പരീക്ഷകളെല്ലാം കംപ്യൂട്ടർ അധിഷ്‌ഠിതമാണ്‌. ഇ‍ൗ സാഹചര്യത്തിൽ, നീറ്റിനെ കൂടി കംപ്യൂട്ടർ അധിഷ്‌ഠിതമാക്കാൻ കേന്ദ്രസർക്കാർ നിയമിച്ച ഉന്നതതല ദ‍ൗത്യസംഘം നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്‌.


നിർമിതബുദ്ധിയുടെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി പരീക്ഷകളിലെ തട്ടിപ്പുകൾ തടയാനുള്ള പദ്ധതികളും തയ്യാറാക്കുന്നുണ്ട്‌. പരീക്ഷാലോഗുകൾ‍, ഡാറ്റാ, അനലിറ്റിക്‌സ്‌ തുടങ്ങിയവ പരിശോധിച്ച്‌ ക്രമക്കേടുകളും പിഴവുകളും കണ്ടെത്തും. സമീപഭാവിയിൽ തന്നെ അതിർത്തികൾ കടന്നുള്ള അന്താരാഷ്ട്ര പരീക്ഷകൾ സംഘടിപ്പിക്കാനുള്ള ആലോചനകളും നടക്കുന്നുണ്ടെന്നും അഭിഷേക്‌ സിങ് വാർത്താഏജൻസിയോട്‌ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home